വൈറസുകളെ കീഴടക്കി വൈറലായി ഏഴുവയസുകാരി -VIDEO
text_fieldsകോഴിക്കോട്: വൈറസിനെക്കുറിച്ച് എന്തും ചോദിച്ചോളൂ, ഈ ഏഴുവയസ്സുകാരി മണി മണി പോലെ ഉത്തരം പറയും. കൊയിലാണ ്ടി സ്വദേശി ആയിഷ റിസയെന്ന മിടുക്കിക്കുട്ടിയാണ് കടിച്ചാൽ പൊട്ടാത്ത ചോദ്യങ്ങൾ സിംപിളായി കൈകാര്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വൈറസ് മാത്രമല്ല, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതും അതിനപ്പുറമുള്ളതും എന് തും ആയിഷക്ക് മനപ്പാഠമാണ്.
വൈറസ് ചോദ്യോത്തരങ്ങളുമായി ആയിഷയും അനുജത്തി നാലുവയസ്സുകാരി ആമിന ഐറിനും ഇറക്കിയ വീഡിയോയാണ് ഈ കൊറോണക്കാലത്തെ ഹിറ്റ്. വൈറസും ബാക്ടീരിയയും മൂലം ബാധിക്കുന്ന രോഗങ്ങൾ, അവ കണ്ടെത്തിയവർ, രണ്ടിെൻറയും പേര് വന്നതെങ്ങനെ, അവയുടെ അർഥം തുടങ്ങി എല്ലാം വിഡിയോയിയിൽ ആയിഷ വിവരിക്കുന്നുണ്ട്. ഉമ്മ എം.കെ. സാബിറയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. കളറിങ് പുസ്തകത്തിൽ ചിത്രം വരച്ചുകൊണ്ടിരിക്കുന്ന ആയിഷ, അത് തെല്ലിട നിർത്തുകപോലും ചെയ്യാതെയാണ് ചോദ്യങ്ങളെ നേരിടുന്നത്.
പിതാവും മത്സര പരീക്ഷ പരിശീലനത്തിൽ പ്രശസ്തനുമായ ബെക്കർ കൊയിലാണ്ടിയുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തത്. ഇതുൾപ്പെടെ വിവിധ വിഷയങ്ങളെ കുറിച്ച് ആയിഷയുടെ 60ലേറെ വിഡിയോകൾ യൂട്യൂബിലുണ്ട്. കോഴിക്കോട് കൊയിലാണ്ടിയിലെ കോതമംഗലം ജി.എൽ.പി സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ആയിഷ. ഇതേ സ്കൂളിൽ എൽ.കെ.ജിയിലാണ് ആമിന ഐറിൻ പഠിക്കുന്നത്.
വിവിധ കോച്ചിങ് സെൻററുകളിലും മറ്റും ഉപ്പ ക്ലാസെടുക്കാൻ പോകുേമ്പാൾ കൂടെ പോയി കേട്ടുപഠിക്കലാണ് ഇവരുടെ ഹോബി. നാലുവയസ്സുമുതൽ തുടങ്ങിയ ഈ ശീലമാണ് അറിവിെൻറ ലോകത്ത് ആയിഷക്ക് പ്രായത്തിനെ വെല്ലുന്ന നേട്ടം കൈവരിക്കാൻ സഹായിക്കുന്നത്.
ആയിഷ റിസയുടെ യൂട്യൂബ് വിഡിയോ ഇവിടെ കാണാം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.