ഹണിട്രാപ്പിൽ കുടുങ്ങിയത് നിരവധി പൊലീസുകാർ; യുവതിക്കെതിരെ കേസ്, എസ്.ഐക്കെതിരെ ഗുരുതര ആരോപണവുമായി യുവതി
text_fieldsതിരുവനന്തപുരം: പൊലീസുകാരെ ഹണിട്രാപ്പില്‍ കുടുക്കിയ യുവതിക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐയുടെ പരാതിയിൽ അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നെയ്യാറ്റിൻകര ഡിവൈ.എസ്.പിയെ റൂറൽ എസ്.പി നിയോഗിച്ചു. അതിനിടെ പരാതിക്കാരനായ എസ്.െഎക്കെതിരെ ഗുരുതര ആേരാപണവുമായി പ്രതിയാക്കപ്പെട്ട യുവതിയും രംഗത്തെത്തി. ഹണിട്രാപ്പിന് നിർദേശിച്ചത് എസ്.ഐയാണെന്നും ഐ.പി.എസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്‍ത്താന്‍ തന്നോട് ആവശ്യപ്പെട്ടതായും അവർ ആരോപിച്ചു.
പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമെ പ്രമുഖ രാഷ്ട്രീയ നേതാവ്, ചലച്ചിത്ര സംവിധായകൻ ഉൾപ്പെടെയുള്ളവരെ ഹണിട്രാപ്പിൽപെടുത്താനും യുവതി ശ്രമിച്ചെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം ലക്ഷങ്ങള്‍ തട്ടിയെന്ന എസ്.െഎയുടെ പരാതിയിലാണ് കേസെടുത്തത്.
ഇപ്പോൾ പരാതിക്കാരനായ എസ്.െഎക്കെതിരെ രണ്ട് വർഷം മുമ്പ് യുവതി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുമ്പ എസ്.െഎയായിരിക്കെ തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഇൗ പരാതിയെത്തുടർന്ന് ശിക്ഷണ നടപടിക്ക് എസ്.ഐ വിധേയനായിരുന്നു. പിന്നീട് യുവതി തന്നെ പരാതി പിൻവലിച്ചു.
പുറത്തുവന്ന ശബ്ദരേഖകളടക്കം പ്രാഥമികമായി പരിശോധിച്ചതിെൻറ അടിസ്ഥാനത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർ യുവതിയുടെ കെണിയിൽപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. െഎ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുമായി തനിക്ക് ബന്ധമുണ്ടെന്ന നിലയിലുള്ള യുവതിയുടെ ശബ്ദരേഖയും പുറത്തുവന്നു.
ഒരു മുൻമന്ത്രിയുമായി ഇവർ നടത്തിയതായി പറയുന്ന സംഭാഷണത്തിെൻറ ശബ്ദരേഖയും അത് അവർ ശരിെവക്കുന്ന മറ്റൊരു ശബ്ദരേഖയും പ്രചരിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.