നിരവധി ട്രെയിനുകൾ റദ്ദാക്കി: ഇന്നും നാളെയും സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം
text_fieldsതിരുവനന്തപുരം: പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം നവീകരണ ജോലി നടക്കുന്നതിനാൽ ശനിയും ഞായറും ട്രെയിൻ ഗതാഗത നിയന്ത്രണം. മാവേലി എക്സ്പ്രസ് അടക്കം എട്ട് ട്രെയിനുകൾ പൂർണമായും മലബാർ അടക്കം 12 വണ്ടികൾ ഭാഗികമായും റദ്ദാക്കി. രണ്ട് ട്രെയിനുകൾ ഈ ദിവസങ്ങളിൽ കേരളത്തിലെ സ്റ്റോപ്പുകൾ ഒഴിവാക്കി വഴിതിരിച്ചുവിടും.
ഇന്നത്തെ നിയന്ത്രണം:
മംഗളൂരു-തിരുവനന്തപുരം മാവേലി (16603), എറണാകുളം-ഷൊർണൂർ മെമു (06018), എറണാകുളം-ഗുരുവായൂർ എക്സ്പ്രസ് (06448) എന്നിവയാണ് പൂർണമായും റദ്ദാക്കിയത്. ശനിയാഴ്ച ഉച്ചക്ക് 12.25ന് മംഗളൂരുവിൽനിന്ന് പുറപ്പെടേണ്ട മംഗളൂരു-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) ഏഴ് മണിക്കൂർ വൈകി 9.25നേ യാത്ര തുടങ്ങൂ.
ഇന്ന് ഭാഗികമായി റദ്ദാക്കിയവ
മംഗളൂരു-തിരുവനന്തപുരം മലബാർ (16630) ശനിയാഴ്ച ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ശനിയാഴ്ചയിലെ ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128) ഗുരുവായൂരിന് പകരം എറണാകുളത്തുനിന്ന് ഞായറാഴ്ച പുലർച്ചെ 1.20നാകും യാത്ര ആരംഭിക്കുക. തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി (16342) എറണാകുളത്തും മധുര-ഗുരുവായൂർ എക്സ്പ്രസ് (16327) ആലുവയിലും കാരയ്ക്കൽ-എറണാകുളം ജങ്ഷൻ എക്സ്പ്രസ് (16187) പാലക്കാടും യാത്ര അവസാനിപ്പിക്കും. ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം വീക്ക്ലി എക്സ്പ്രസ് (22656) ഷൊർണൂരിലും ചെന്നൈ -ഗുരുവായൂർ എക്സ്പ്രസ് (16127) എറണാകുളം ജങ്ഷനിലും അജ്മീർ-എറണാകുളം മരുസാഗർ എക്സ്പ്രസ് (12978) ഷൊർണൂരിലും യാത്ര അവസാനിപ്പിക്കും.
വഴിതിരിച്ച് വിടുന്നവ
ഗാന്ധിധാമിൽനിന്ന് പുറപ്പെടുന്ന ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസ് (16335) ശനിയാഴ്ച ഷൊർണൂരിൽനിന്ന് പൊള്ളാച്ചി-മധുര വഴി നാഗർകോവിലേക്ക് വഴിതിരിച്ചുവിടും. പുണെ-കന്യാകുമാരി എക്സ്പ്രസ് പാലക്കാടുനിന്ന് പൊള്ളാച്ചി-മധുര വഴി കന്യാകുമാരിയിലേക്ക് പോവും.
ഞായറാഴ്ചത്തെ നിയന്ത്രണം:
ഞായറാഴ്ചയിലെ തിരുവനന്തപുരം-മംഗളൂരു മാവേലി (16604), ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06439), എറണാകുളം-കോട്ടയം എക്സ്പ്രസ് (06453), കോട്ടയം-എറണാകുളം എക്സ്പ്രസ് (06434), ഷൊർണൂർ-എറണാകുളം മെമു (06017) എന്നിവ പൂർണമായും റദ്ദാക്കി.
ഞായറാഴ്ചത്തെ ഭാഗിക റദ്ദാക്കൽ
ഞായറാഴ്ചയിലെ ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി (16341 ) ഗുരുവായൂരിന് പകരം പുലർച്ചെ 5.20ന് എറണാകുളം ജങ്ഷനിൽ നിന്നാകും യാത്ര തുടങ്ങുക. തിരുവനന്തപുരം-മംഗളൂരു മലബാർ (16629) തിരുവനന്തപുരത്തിന് പകരം തിങ്കളാഴ്ച പുലർച്ചെ 2.40ന് ഷൊർണൂരിൽനിന്നും ഗുരുവായൂർ-മധുര എക്സ്പ്രസ് (16328) ഗുരുവായൂരിന് പകരം രാവിലെ 7.45ന് ആലുവയിൽനിന്നും യാത്ര തുടങ്ങും. എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് (16188) എറണാകുളത്തിന് പകരം തിങ്കളാഴ്ച പുലർച്ചെ 1.40ന് പാലക്കാട് നിന്നാകും യാത്ര ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.