നവജാത ശിശുവിന് ഗുരുതര വൈകല്യം; വിദഗ്ധ സംഘം തെളിവെടുത്തു; വിവരം തേടിയത് മാതാപിതാക്കളിൽ നിന്ന്
text_fieldsആലപ്പുഴ: ചികിത്സപ്പിഴവുമൂലം നവജാത ശിശുവിന് ഗുരുതര വൈകല്യങ്ങളുണ്ടായെന്ന പരാതിയില്‍ വിദഗ്ധ മെഡിക്കല്‍ സംഘം തെളിവെടുപ്പ് നടത്തി. കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് സംഘം വിവരങ്ങൾ തേടി. വിദഗ്ധ സംഘത്തിന്‍റെ സമീപനത്തിൽ തൃപ്തി അറിയിച്ച മാതാപിതാക്കൾ, കുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. ചികിത്സക്ക് ആവശ്യമായ സൗകര്യം ആലപ്പുഴയിൽതന്നെ ഒരുക്കാമെന്ന് ഇവർ വാഗ്ദാനം ചെയ്തു.
ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇവിടെ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് സംഘം പറഞ്ഞു. പരിശോധന സംഘത്തിന്‍റെ റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജിന് കൈമാറും. ഇതിന്‍റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികൾ.
ഗർഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടെങ്കിൽ അത് കണ്ടെത്താൻ കൂടിയാണ് സ്കാൻ ചെയ്യുന്നത്. ഈ കുഞ്ഞിന്‍റെ കാര്യത്തിൽ അത് എന്തുകൊണ്ട് നടന്നില്ല എന്നതാണ് ദുരൂഹത ഉണർത്തുന്നത്. സ്വകാര്യ ലാബുകളിലെ സ്കാനിങ്ങിലെ പിഴവാണോ സ്കാനിങ് റിപ്പോർട്ട് വിലയിരുത്തുന്നതിൽ ഡോക്ടർമാർക്ക് സംഭവിച്ച പിഴവാണോ എന്നതാണ് വ്യക്തമാകേണ്ടത്.
ആലപ്പുഴ നവറോജി പുരയിടത്തില്‍ സുറുമിയുടെ നവജാത ശിശുവിനാണ് ഗുരുതര ശാരീരിക വൈകല്യങ്ങള്‍ കണ്ടത്. ആലപ്പുഴ ഡബ്ല്യു ആൻഡ് സി ആശുപത്രിയിലെ ചികിത്സപ്പിഴവാണ് കാരണമെന്നും സ്വകാര്യ ലാബിന് വീഴ്ച സംഭവിച്ചതായും ആരോപിച്ച് ബന്ധുക്കള്‍ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.