സ്ത്രീയെ പുരുഷനാക്കാൻ 13 ശസ്ത്രക്രിയ നടത്തിയിട്ടും വിജയിച്ചില്ല; തിരുവനന്തപുരം സ്വദേശിക്ക് 3.06 ലക്ഷം നൽകാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: സ്ത്രീയെ പുരുഷനാക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ 13 ശസ്ത്രക്രിയകൾ വിജയിച്ചില്ലെന്ന പരാതിയിൽ സാമ്പത്തിക സഹായം നൽകണമെന്ന മനുഷ്യാവകാശ കമീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ 3,06,772 രൂപ അനുവദിച്ചു. കമീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട സ്വദേശി സാഗറിനാണ് തുക അനുവദിച്ചത്. പരാതിക്കാരന് ട്രാൻസ്ജെൻഡർ ഐ.ഡി കാർഡ് അനുവദിച്ചതായും സാമൂഹികനീതി വകുപ്പ് ഡയറക്ടർ കമീഷനെ അറിയിച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയ പോലെ സാങ്കേതിക വെല്ലുവിളി ഉയർത്തുന്നതും സങ്കീർണവുമായ ശസ്ത്രക്രിയകൾ നടത്തുന്ന കാര്യം പരിശോധിക്കുന്നതിന് അവയവദാന കമ്മിറ്റിക്ക് സമാനമായ സംസ്ഥാനതല കമ്മിറ്റി രൂപവത്കരിക്കണമെന്നും കമീഷൻ സർക്കാറിന് നിർദേശം നൽകിയിരുന്നു. സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ഡയറക്ടർ കൺവീനറുമായി 14 അംഗ സമിതിയെ ട്രാൻസ്ജെൻഡർമാർക്കുള്ള ആരോഗ്യ സേവനങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ചെന്നും അറിയിച്ചു.
മുംബൈ കോകിലബെൻ ധീരുബായി അംബാനി ആശുപത്രിയിൽ പരാതിക്കാരൻ തുടർചികിത്സ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.