ബസിൽ മാനഭംഗം: ഗവേഷണ കേന്ദ്രം മേധാവിക്ക് ഒടുവിൽ സസ്പെൻഷൻ
text_fieldsതൃശൂർ: ബസ് യാത്രക്കിടെ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതിന് കഴിഞ്ഞ ബുധനാഴ്ച ചാലക്കുടി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത കേരള കാർഷിക സർവകലാശാലയുടെ ചാലക്കുടി അഗ്രോണമിക് റിസർച് സ്റ്റേഷൻ മേധാവി ഡോ. ഇ. ശ്രീനിവാസനെ സർവകലാശാല അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. 48 മണിക്കൂറിലധികം പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന സർവിസ് ചട്ടങ്ങളിലെ വ്യവസ്ഥ കാറ്റിൽ പറത്തിയ സർവകലാശാല തിങ്കളാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്. െ
എ.പി.സി 354, പോക്സോ നിയമം എട്ട്, ഒമ്പത് വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തപ്പെട്ട ഡോ. ശ്രീനിവാസൻ റിമാൻഡ് തടവുകാരനായി വിയ്യൂർ ജയിലിലാണ്. അടുത്തമാസം അഞ്ച് വരെയാണ് റിമാൻഡ്. ജയിലിൽ അടച്ച അന്ന് തന്നെ ഇത്തരം കേസുകളിൽ സസ്പെൻഷൻ നടത്താറുണ്ട്. പ്രത്യേകിച്ച് പോക്സോ ചുമത്തപ്പെട്ട കേസിൽ.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് സസ്പെൻഷൻ. ചാലക്കുടി എ.ആർ.എസിെൻറ ചുമതല ഡോ. ഇ.കെ. കുര്യന് നൽകി. സർവകലാശാല എക്സിക്യൂട്ടിവ് കമ്മിറ്റിയുെട അംഗീകാരത്തിന് വിധേയമായാണ് സസ്പെൻഷൻ. പോക്സോ നിയമപ്രകാരം കേസെടുത്ത സംഭവം നടന്ന് ആറ് ദിവസമായിട്ടും സർവകലാശാല നടപടിയെടുക്കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
കേസ് സംബന്ധിച്ച വിവരങ്ങളൊന്നും സസ്െപൻഷൻ ഉത്തരവിലില്ല. പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും അത് ഗൗരവമുള്ളതാണെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വകുപ്പുതല അന്വേഷണം നടത്തുന്നതിനെക്കുറിച്ചും പറയുന്നില്ല. സർവിസിൽനിന്ന് പിരിച്ചുവിടാൻ തക്ക കുറ്റമാണ് ചെയ്തതെങ്കിലും ശ്രീനിവാസനോട് സർവകലാശാല ഉദാര സമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. സസ്പെൻഷൻ കാലയളവിലെ സർവിസ് യഥാസമയം ക്രമീകരിച്ച് നൽകുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.