എം. വിൻെസന്റിന്റെ ജാമ്യാപേക്ഷയിൽ വിധി ഏഴിന്
text_fieldsതിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ റിമാൻറിൽ കഴിയുന്ന എം. വിൻസെൻറ് എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി ഈ മാസം ഏഴിന് കോടതി പ്രഖ്യാപിക്കും. ജാമ്യാപേക്ഷയിൽ വിശദവാദം കേട്ടശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് കോടതി മാറ്റിയത്. കേസ് രാഷ്ട്രീയനീക്കങ്ങളുടെയും ഗൂഢാലോചനയുടെയും ഭാഗമാണെന്നും കോവളം കൊട്ടാരവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്താൻ തക്കതായ തെളിവുകൾ വിൻെസൻറിെൻറ പക്കലുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
ആ സാഹചര്യത്തിലാണ് എം.എൽ.എയെ ജയിലിലടച്ചതെന്നും ഇരയെ വിളിച്ചുവെന്ന് പൊലീസ് പറയുന്ന സ്ഥലത്ത് വിൻെസൻറ് ആ സമയം ഇല്ലായിരുന്നു എന്നും പ്രതിഭാഗം കൂട്ടിച്ചേർത്തു. അതിനാൽ രാഷ്ട്രീയവൈരാഗ്യം തീർക്കാൻ ബോധപൂർവം വിൻെസൻറിനെ കേസിൽ കുടുക്കിയതാണെന്നും അവർ കോടതിയെ ധരിപ്പിച്ചു.
എന്നാൽ, വിൻസെൻറ് എം.എൽ.എ ഇരയെ ഫോൺ ചെയ്തുവെന്ന് പറയുന്ന ദിവസം എം.എൽ.എ ഇവിടെതന്നെ ഉണ്ടായിരുന്നു എന്നതിെൻറ ഫോൺ രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കി. ഇരയുടെയോ മറ്റ് പ്രധാന സാക്ഷികളുടെയോ രഹസ്യമൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ആ സാഹചര്യത്തിൽ സ്വാധീനമുള്ള എം.എൽ.എയെ ജാമ്യത്തിൽ വിടുന്നത് കേസ് നടപടി അവസാനിപ്പിക്കുന്നതിന് തുല്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇരുഭാഗത്തിെൻറയും വാദം കേട്ടശേഷം, ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയ ഇരയെ ആക്രമിച്ചത് ന്യായീകരിക്കാൻ കഴിയുമോ എന്ന് തിരുവനന്തപുരം ജില്ല സെഷൻസ് കോടതി ചോദിച്ചു.
കഴിഞ്ഞ ജൂലൈ 19നാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധം തിരിച്ചുകിട്ടിയ വീട്ടമ്മയുടെ മൊഴി രണ്ടാം ദിവസം തന്നെ മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. അതിനെ തുടർന്നാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത്. തുടർന്ന് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെതുടർന്നാണ് എം.എൽ.എ ജില്ല കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.