ആദിവാസി യുവതിയെ പീഡിപ്പിച്ചുഗർഭിണിയാക്കിയ ബംഗാൾ സ്വദേശിക്ക് തടവും പിഴയും
text_fieldsമഞ്ചേരി: ആദിവാസിയായ നാൽപതുകാരിയെ പീഡിപ്പിച്ചുഗർഭിണിയാക്കിയ കേസിൽ ബംഗാൾ സ്വദേശിക്ക് ഏഴുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ. പശ്ചിമ ബംഗാൾ പർഗാനാസ് ജില്ലയിലെ നാഗേന്ദ്രഗജ് സ്വദേശി പറ്റ്ല കൊക്കനെയാണ് (36)മഞ്ചേരി പട്ടികജാതി പട്ടികവർഗ സ്പെഷ്യൽ കോടതി ജഡ്ജി സുരേഷ്കുമാർപോൾ ശിക്ഷിച്ചത്. പിഴസംഖ്യ പരാതിക്കാരിക്ക് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. ജോലിക്കു പോവുന്ന സമയം യുവതിയെ പരിചയപ്പെടുകയും പിന്നീട് സ്ഥിരമായി മൊബൈൽഫോൺവഴി ബന്ധം നിലനിർത്തുകയും ചെയ്ത പ്രതി വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി പ്രണയം നടിച്ച് പീഡിപ്പിച്ചതായാണ് കേസ്.
യുവതി ഗർഭിണിയായി എന്നറിഞ്ഞതോടെ പ്രതി സ്ഥലംവിടുകയും ചെയ്തു. വിചാരണാമധ്യേ പ്രതിയുടെയും കുഞ്ഞി െൻറയും രക്തസാമ്പിളുകൾ ഡി.എൻ.എ ടെസ്റ്റിനായി തിരുവനന്തുപുരത്ത് ലാബിൽ റിപ്പോർട്ടു തേടിയരുന്നു. ഈ റിപ്പോർട്ട് പ്രകാരം പ്രതിയാണ് കുഞ്ഞി െൻറ അച്ഛനെന്ന് കോടതിക്ക് ബോധ്യപ്പെട്ടതാണ്. നേരത്തെ വിവാഹിതയായ യുവതിയുടെ ഭർത്താവ് മരണപ്പെട്ടതാണ്. 2014 ഒക്ടോബറിലാണ് സ്ത്രീയെ പീഡിപ്പിച്ചത്. വെള്ളിയാഴ്ചയാണ് പ്രതി കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രതിയെ റിമാൻറ് ചെയ്തിരുന്നു.കേസിൽ പബ്ലിക് പ്രൊസിക്യൂട്ടർമാരായ കെ.കെ.അബ്ദുള്ളക്കുട്ടി, അബദുൽ സത്താർ തലാപ്പിൽ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.