ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പീഡനം; അന്വേഷണം കാസര്‍കോട്ടും
text_fieldsകാസര്‍കോട്: മൊബൈല്‍ഫോണില്‍ ടിക് ടോക് വിഡിയോ ആപ് വഴി പരിചയപ്പെട്ട് കൂത്തുപറമ്പ് സ്വദേശിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം കാസര്‍കോട്ടേക്ക് വ്യാപിപ്പിച്ചു. കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്കും സംഭവവു മായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.കേസില്‍ ആലപ്പുഴ നൂറനാട് സ്വദേശി എസ് അരുണിനെ (20) കൂത്തുപറമ്പ് െപാലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ശിവപുരം വെമ്പടിത്തട്ടിലെ എം. ലിജിലിനെയും (26) സുഹൃത്ത് ശിവപുരത്തെ കെ. സന്തോഷിനെയും (29) െപാലീസ് അറസ്റ്റ് ചെയ്തിരുന്നു.
ടിക് ടോക് വിഡിയോവഴിയാണ് കൂത്തുപറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെ അരുണ്‍ പരിചയപ്പെട്ടത്. പിന്നീട് അഭിനയം കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് എത്തിച്ചു. നാലു ദിവസത്തെ ക്യാമ്പുണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാവ് കൂത്തുപറമ്പ് െപാലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ െപാലീസ് അന്വേഷിച്ച് കണ്ടെത്തിയെങ്കിലും യുവാവിെൻറ പേരും ഫോണ്‍ നമ്പറുമല്ലാതെ വിദ്യാര്‍ഥിനിക്ക് മറ്റുവിവരങ്ങള്‍ അറിയില്ലായിരുന്നു. സൈബര്സെല്ലിെൻറ സഹായത്തോടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് കോവളത്തെ ഹോട്ടലില്‍ ജോലിചെയ്യുന്ന അരുണിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്കൊപ്പം മൂന്നാറിലും എറണാകുളത്തും പെണ്‍കുട്ടി താമസിച്ചിരുന്നതായി െപാലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതോടെ കാസര്‍കോട്ടെ ദമ്പതികളെ കുറിച്ചും അന്വേഷണമാരംഭിക്കുകയായിരുന്നു. ഒരുവര്‍ഷം മുമ്പ് ശിവപുരത്തിനടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് ലിജിലും സുഹൃത്തും െപാലീസ് പിടിയിലായത്. ക്വട്ടേഷന്‍ ആക്രമണ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന ലിജില്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇയാള്‍ ചന്ദനമോഷണ കേസിലും പ്രതിയാണെന്ന് െപാലീസ് പറഞ്ഞു. മൂന്നു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.