അറബിമാന്ത്രിക ചികിത്സയുടെ മറവില്‍ പീഡനം; വ്യാജസിദ്ധന്‍ അറസ്റ്റില്‍
text_fieldsഎടക്കര: അറബിമാന്ത്രിക ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അറസ്റ്റിൽ. ചുങ്കത്തറ പൂക്കോട ്ടുമണ്ണ കപ്പച്ചാലി സുനീര്‍ മന്നാനിയെയാണ് (35) പോത്തുകല്‍ എസ്.ഐ പി. മാത്യു മുണ്ടേരി സ്വദേശിനിയുടെ പരാതിയിൽ അറസ് റ്റ് ചെയ്തത്. മന്ത്രവാദ ചികിത്സക്കായി ആളുകളെ ഏര്‍വാടിയടക്കമുള്ള കേന്ദ്രങ്ങളിലേക്ക് ഇയാള്‍ സ്ഥിരമായി കൊണ് ടുപോയിരുന്നു.
2017ല്‍ മുണ്ടേരിയിൽെവച്ചും 2018 ജനുവരി ഒന്നിന് ഏര്വാടിയില്െവച്ചും പീഡിപ്പിച്ചതായാണ് പരാതി. ചികിത്സക്കായി പണവും ആഭരണങ്ങളും തട്ടിയെടുത്തിരുന്നെങ്കിലും യുവതി ഇവ തിരികെ വാങ്ങിയതായി പൊലീസ് പറഞ്ഞു. കൂടുതല്‍ യുവതികള്‍ ചികിത്സയുടെ മറവില്‍ പീഡിപ്പിക്കപ്പെട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. എന്നാല്‍, മാനഹാനി ഭയന്ന് ആരും പരാതിയുമായി എത്തിയിട്ടില്ല.
കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും നിരവധി പേര്‍ ഇയാളുടെ തട്ടിപ്പിനും പീഡനങ്ങള്‍ക്കുമിരയായിട്ടുണ്ട്. പോത്തുകല്‍ കോടാലിപ്പൊയിൽ, ആനപ്പാറ എന്നിവിടങ്ങളില്‍ മദ്റസ അധ്യാപകനായിരുന്നു സുനീര്‍. വിദേശത്ത് പോയ ഇയാള്‍ തിരിച്ചെത്തിയ ശേഷം മേഖലയില്‍ വാഹനങ്ങളിൽ കപ്പക്കച്ചവടവും നടത്തി. തുടര്‍ന്നാണ് അറബിമാന്ത്രിക ചികിത്സകനാകുന്നത്. മുനീര്‍ മന്നാനി, കറാമത്ത് ഉസ്താദ് എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. എസ്.ഐക്ക് പുറമെ സീനിയര്‍ സി.പി.ഒ സി.എ. മുജീബ്, സി.പി.ഒമാരായ അര്‍ഷാദ്, സക്കീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.