Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈംഗികാതിക്രമം:...

ലൈംഗികാതിക്രമം: സസ്​പെൻഷനിലായ കേന്ദ്ര സർവകലാശാല അധ്യാപകനെതിരെയുള്ളത് 32 ആ​രോ​പ​ണ​ങ്ങ​ൾ

text_fields
bookmark_border
vacant in Central University
cancel

കാ​സ​ർ​കോ​ട്​: ക്ലാ​സി​ൽ ബോ​ധ​ര​ഹി​ത​യാ​യി വീ​ണ വി​ദ്യാ​ർ​ഥി​നി​​ക്കു​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേസിൽ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല അ​സി. പ്ര​ഫ​സ​ർ​ക്കെതിരെ കേസെടുത്തു. ഇംഗ്ലീഷ്, താരതമ്യ സാഹിത്യ പഠന വിഭാഗം അസി. പ്രഫസർ ഡോ. ഇഫ്തികർ അഹമ്മദിനെതിരെയാണ് ബേക്കൽ പൊലീസ്‌ കേസെടുത്തത്.

ആ​ഭ്യ​ന്ത​ര പ​രാ​തി സ​മി​തി​യു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് അധ്യാപകനെ​ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തിരുന്നു. ന​ട​പ​ടി കാ​ല​യ​ള​വി​ൽ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​നം വി​ട്ടു​പോ​കാ​ൻ പാ​ടി​ല്ലെ​ന്നും​​ വൈ​സ്​ ചാ​ൻ​സ​ല​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യുന്നുണ്ട്.

ക​ഴി​ഞ്ഞ ന​വം​ബ​ർ 13നാ​ണ്​ പ​രാ​തി​ക്കാ​ധാ​ര​മാ​യ സം​ഭ​വം. ക്ലാ​സി​ൽ ബോ​ധ​ര​ഹി​ത​യാ​യി വീ​ണ വി​ദ്യാ​ർ​ഥി​നി​​ക്കു​ നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാണ് പരാതി. സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ അ​ക​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ആ​രോ​പ​ണ വി​ധേ​യ​ൻ​ ത​ന്നെ വി​ദ്യാ​ർ​ഥി​നി​യെ എ​ത്തി​ക്കു​ക​യും അ​വി​ടെ പെ​ൺ​കു​ട്ടി​യോ​ട്​ സ​ഭ്യേ​ത​ര​മാ​യ നി​ല​യി​ൽ പെ​രു​മാ​റി​യ അ​ധ്യാ​പ​ക​നെ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്​​ട​ർ പു​റ​ത്താ​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്തു.

പെ​ൺ​കു​ട്ടി​യും സ​ഹ​പാ​ഠി​ക​ളും വൈ​സ്​ ചാ​ൻ​സ​ല​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ പ​രാ​തി പൂ​ഴ്​​ത്തി​വെ​ക്കാ​നും പി​ൻ​വ​ലി​പ്പി​ക്കാ​നും ശ്ര​മം ന​ട​ന്നു. 32 ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ​കൊ​ണ്ട്​ കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി പൂ​ഴ്ത്തി​വെ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​പ്പോ​ൾ 'മാ​ധ്യ​മം ഓ​ൺ​ലൈ​നി​'ലാ​ണ് ആ​ദ്യ​വാ​ർ​ത്ത വ​ന്ന​ത്. തു​ട​ർ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി​യ​തോ​ടെ​ സ​ർ​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

പെൺകുട്ടിയുടെ രക്ഷിതാക്കൾ കലക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് വിദ്യാർഥിനിയുടെ മൊഴിയെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central universitysexual assault
News Summary - Sexual assault: 32 charges against suspended Central University's teacher
Next Story