ലൈംഗികാതിക്രമം: പ്രതിക്ക് 110 വര്‍ഷം തടവ്
text_fieldsചേര്‍ത്തല: ബാലികക്കുനേരെ മൂന്നുവര്‍ഷക്കാലം ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് 110 വര്‍ഷം തടവും ആറുലക്ഷം രൂപ പിഴയും വിധിച്ചു. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെയാണ് (62) ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ) വിവിധ വകുപ്പുകളിലായി 110 വര്‍ഷം തടവ് വിധിച്ചത്.
പിഴയടക്കാത്തപക്ഷം മൂന്നുവര്‍ഷം കൂടി ശിക്ഷയനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി. കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടും ആരോടും പറയാതെ മറച്ചുവെച്ച പ്രതിയുടെ ഭാര്യയും കേസിൽ പ്രതിയായിരുന്നു. എന്നാല്‍, വിചാരണ സമയത്ത് ഇവര്‍ കിടപ്പിലായതിനെത്തുടര്‍ന്ന് കേസ് വിഭജിച്ച് നടത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.