സി.പി.എം നഗരസഭ കൗൺസിലറായ അധ്യാപകൻ കെ.വി. ശശികുമാറിനെതിരേ കൂട്ട ലൈംഗിക ആരോപണം; കൂടുതൽ വിദ്യാർത്ഥികൾ രംഗത്ത്
text_fieldsനിരവധി വിദ്യാർത്ഥികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സി.പി.എം പ്രാദേശിക നേതാവും അധ്യാപകനുമായ കെ.വി ശശികുമാറിനെതിരെ കൂടുതൽ പൂർവ വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇയാളുടെ ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു. തുടർന്ന് പോക്സോ കേസില്‍ പ്രതിയായ റിട്ട. അധ്യാപകനും സി.പി.എം. നഗരസഭ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാറിനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. മലപ്പുറം നഗരത്തിലെ തന്നെ ഒരു സ്‌കൂളില്‍ അധ്യാപകനായിരുന്നു ഇയാള്‍. പിന്നീട് റിട്ടയറായി. സ്കൂളിൽ പഠിപ്പിക്കുന്ന കാലത്ത്
നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആരോപണം. ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികളാണ് ഇയാളില്‍നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതെന്നും ഇതേത്തുടര്‍ന്നാണ് പൂര്‍വ വിദ്യാര്‍ഥികള്‍ പോലീസില്‍ പരാതി നല്‍കിയതെന്നും കൂട്ടായ്മയുടെ പ്രതിനിധി അഡ്വ. ബീന പിള്ള പറയുന്നു.
സ്‌കൂളില്‍ ഗണിത അധ്യാപകനായിരുന്ന കെ.വി. ശശികുമാര്‍ മാര്‍ച്ചിലാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. ഇതിനോട് അനുബന്ധിച്ച് സ്‌കൂളില്‍ വന്‍ യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ കണ്ട പൂര്‍വവിദ്യാര്‍ഥിനിയാണ് ആദ്യം അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ശശികുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്ത് പരോക്ഷമായ കുറിപ്പിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധ്യാപകനില്‍നിന്ന് ദുരനുഭവമുണ്ടായ കൂടുതല്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സ്‌കൂളില്‍ നേരത്തെ പഠിച്ച ഒട്ടേറെ പെണ്‍കുട്ടികളും യുവതികളുമാണ് ഇയാളില്‍നിന്നുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും പ്രതികരിച്ചത്. ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. വിഷയം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് പാർട്ടി ഇയാളെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.