14കാരനെ പീഡിപ്പിച്ച കേസിൽ പാസ്റ്ററുടെ സഹായി പിടിയിൽ
text_fieldsഇടുക്കി: മുന്നാറിൽ പ്രാർഥന യോഗത്തിൽ പങ്കെടുക്കാനെത്തിയ 14 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പാസ്റ്ററുടെ സഹായി പിടിയിൽ. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി സെബാസ്റ്റ്യനെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ മുന്നാറിൽ നടന്ന പ്രാർഥന യോഗത്തിൽ പങ്കെടുക്കാൻ പാസ്റ്ററോടൊപ്പം സഹായിയായി സെബാസ്റ്റ്യനും എത്തിയിരുന്നു.
ഇവിടെ വെച്ചാണ് കുട്ടി പീഡനത്തിന് ഇരയാകുന്നത്. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചൈൽഡ് ലൈൻ നൽകിയ പരാതിയിൽ തൂത്തുക്കുടിയിൽ നിന്നാണ് സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.