Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവസരം വാ​ഗ്ദാനം ചെയ്ത്...

അവസരം വാ​ഗ്ദാനം ചെയ്ത് വിദേശത്തുവെച്ച് പീഡിപ്പിച്ചതായി പരാതി; നിവിൻ പോളിക്കെതിരെ കേസ്

text_fields
bookmark_border
nivian pauly
cancel

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതി. നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ.

യുവതിയുടെ പരാതി സിനിമാ രംഗത്തെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nivin PaulyHema Committe Report
News Summary - sexual assault case against actor Nivin pauly
Next Story