ജലന്ധർ രൂപതയുടെ വാദങ്ങൾ തെറ്റ്; കന്യാസ്ത്രീ അയച്ച കത്തുകൾ പുറത്ത്
text_fieldsകോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ സഭാ നേതൃത്വം ഉന്നയിച്ച ആരോപണങ്ങൾ തള്ളുന്ന തെളിവുകൾ പുറത്ത്. ഉന്നത നേതൃത്വങ്ങളെ സമീപിക്കാതെ പൊലീസിന് പരാതി നൽകിയത് സഭാ നേതൃത്വത്തെ അപകീർത്തിപ്പെടുത്താനാണെന്നും ആഭ്യന്തര അന്വേഷണവുമായി സഹകരിക്കാൻ ഇവർ തയാറായില്ലെന്നുമായിരുന്നു ജലന്ധർ രൂപത നേതൃത്വത്തിെൻറ വാദങ്ങൾ. നേരേത്ത പരാതിക്കാരി അംഗമായ മിഷനറീസ് ഒാഫ് ജീസസ് (എം.ജെ.) നേതൃത്വവും ആഭ്യന്തര അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്ന് ആരോപിച്ചിരുന്നു.ഇത് തെറ്റാണെന്ന് തെളിയിക്കുന്ന പരാതിയുടെ പകർപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്.
കന്യാസ്ത്രീ വത്തിക്കാന് നൽകിയ പരാതിയും അഭ്യന്തര അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ച് മദർ ജനറലിന് നൽകിയ കത്തുമാണ് പുറത്തുവന്നിരിക്കുന്നത്. ആഭ്യന്തര അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും തെളിവെടുപ്പിനായി ജലന്ധറിലേക്ക് എത്താൻ തയാറാണെന്നും കാട്ടി 2017 ഡിസംബറിലാണ് മദർ ജനറലിന് പരാതിക്കാരി കത്ത് നൽകിയത്. 2017 നവംബർ 28ന് സുപ്പീരിയർ ജനറൽ അയച്ച കത്ത് കിട്ടിയെന്നും കത്തിലെ ആവശ്യം അനുസരിച്ച് ഡിസംബർ 18ന് ജലന്ധറിൽ കൂടിക്കാഴ്ചക്ക് തയാറാണെന്നും കന്യാസ്ത്രീ കത്തിൽ പറയുന്നു. തനിക്കെതിരായ തെറ്റായ ആരോപണങ്ങളിൽ അതിയായ വേദനയുണ്ടെന്നും ഒരു സമൂഹത്തിലും നടക്കാൻ പാടില്ലാത്ത ഒരു കാര്യത്തെ എങ്ങനെയാണ് ഒരു മേലധികാരിക്ക് ഇത്രയും തെറ്റായ രീതിയിൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കുകയെന്നും കത്തിൽ പറയുന്നു.
ഇപ്പോഴത്തെ തെൻറ സുപ്പീരിയറുടെ നിയമനം തന്നെ സംശയാസ്പദമാണെന്നും തെറ്റായ ആരോപണം ഉന്നയിച്ച് തന്നെ സഭയിൽനിന്ന് പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും കത്തിൽ പറഞ്ഞിരുന്നു. കുറവിലങ്ങാട് മദർ സൂപ്പീരിയർ തനിക്കെതിെര നടത്തിയ അന്വേഷണത്തിെൻറ കണ്ടെത്തലുകൾ തെറ്റാണ്. തെൻറ വാദം കേട്ട് ന്യായമായ നിലപാട് എടുക്കണം. യാത്രക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന ആവശ്യവും കന്യാസ്ത്രീ കത്തിൽ മുന്നോട്ടുെവക്കുന്നുണ്ട്. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ ആദ്യം വത്തിക്കാന് പരാതി നൽകിയിരുന്നു. പിന്നീടാണ് കന്യാസ്ത്രീ പൊലീസിനെ സമീപിച്ചത്. പരാതി ഉന്നയിച്ച് മേയിലും ജൂണിലും കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു. ബിഷപ് തെൻറ കുടുംബത്തിനെതിരെ വ്യാജപരാതി നൽകി. കുടുംബെത്ത തകർക്കാൻ ശ്രമിക്കുന്നു. പൊലീസിനെ സമീപിക്കേണ്ടി വരുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നടപടിയൊന്നുമുണ്ടായില്ല. ഇതോടെയാണ് പൊലീസിനെ സമീപിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.