വിദ്യാർഥികളെ പീഡിപ്പിച്ച വൈദികൻ പിടിയിൽ
text_fieldsപള്ളുരുത്തി: വിദ്യാർഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവത്തിൽ ബോയ്സ് ഹോം ഡയറക്ടറാ യ വൈദികനെ പോക്സോ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ചെല്ലാനം കാട്ടിപ്പറമ്പ് കളത്തറ റോഡില്‍ തറ േപ്പറമ്പ് വീട്ടില്‍ ജെറി എന്ന ഫാ. ജോർജാണ് (40) പിടിയിലായത്. ആറ് കുട്ടികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
കളിക്കാൻ പോയ കുട്ടികൾ വൈകിയെത്തിയത് വൈദികൻ ചോദ്യംചെയ്തിരുന്നു. ശിക്ഷ ഭയന്ന കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ഡിസംബര്‍ മുതല്‍ തുടരുന്ന പീഡനത്തിൽ പൊറുതിമുട്ടിയ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ക്ലർക്കിനെ കണ്ട് ദുരിതം വിവരിക്കുകയായിരുന്നു. സ്കൂളില്‍നിന്ന് രക്ഷാകർത്താക്കളെ അറിയിച്ചതിനെത്തുടർന്ന് അവർ പള്ളുരുത്തി പൊലീസിൽ പരാതി നല്‍കി. തുടർന്ന് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി മാത്യു, എസ്.ഐ വൈ. ദീപു എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
കുട്ടികളുടെ രക്ഷാകർത്താക്കളുമായി സഭ നേതൃത്വം ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. കൂടുതല്‍ കുട്ടികള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്ന് വര്‍ഷമായി ഫാ. ജോർജ് ബോയ്സ് ഹോമിെൻറ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.