കോഴിക്കോട്ടെ അനാഥാലയത്തിന്റെ കീഴിലുള്ള സ്കൂളിൽ ലൈംഗികാതിക്രമമെന്ന്; അധ്യാപകനെതിരെ പരാതി നൽകിയത് 10 കുട്ടികൾ
text_fieldsകോഴിക്കോട്: ജില്ലയിലെ അനാഥാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂളിലെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയതായി കുട്ടികളുടെ പരാതി. ഇതുസംബന്ധിച്ച് 10 വിദ്യാർഥികളാണ് പരാതി നൽകിയത്. കുട്ടികളുടെ മൊഴിയെടുത്ത് തുടർനടപടികളിലേക്ക് കടക്കുമെന്ന് സി.ഡബ്ലു.സി അറിയിച്ചു.
പരാതി ഒത്തുതീർപ്പാക്കാൻ രക്ഷിതാക്കളുടെ മേൽ സമ്മർദം ചെലുത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്. 10ഉം 12ഉം വയസുള്ള പെൺകുട്ടികളാണ് സ്കൂളിലെ പ്രധാനാധ്യാപകനും അനാഥാലയം മാനേജ്മെന്റിനും പരാതി നൽകിയത്. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം അധ്യാപകൻ സ്പർശിക്കുന്നതായി പരാതിയിലുണ്ട്.
വിദ്യാർഥികൾ പരാതി നൽകിയിട്ടും പരാതി സമീപത്തെ പൊലീസ് സ്റ്റേഷനോ സി.ഡബ്ലു.സിക്കോ കൈമാറാൻ സ്ഥാപനം തയാറായില്ലെന്നും റിപ്പോർട്ടുണ്ട്. രക്ഷിതാക്കളുടെ ഇടപെടലിനെ തുടർന്നാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.