Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിൽ ടി.ടി.ഇക്കു...

ട്രെയിനിൽ ടി.ടി.ഇക്കു നേരെ ലൈംഗികാതിക്രമം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
Bribery
cancel
camera_alt

Representational Image

കോട്ടയം: സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസിൽ വനിത ടി.ടി.ഇക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കനെ റെയിൽവേ പൊലീസ് അറസ്റ്റ്​ ചെയ്തു. തിരുവനന്തപുരം പൂവാർ ചന്തവിളകം ജേസഡിമ മാനുവലാണ്​ (64)​ അറസ്റ്റിലായത്​.

ശനിയാഴ്ച​ ഉച്ചക്ക് ശബരി എക്സ്പ്രസ് ചിങ്ങവനം അടുക്കാറായപ്പോൾ ട്രെയി​നിലെ റിസർവേഷൻ കമ്പാർട്ട്​മെന്‍റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.ടി.ഇക്കു നേരെയാണ്​ മദ്യലഹരിയിലായിരുന്ന ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്​.

ഈ ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഗോകുൽ തിലക് വിവരം അറിയിച്ചതിനെത്തുടർന്ന്​ എസ്​.എച്ച്​.ഒ റെജി പി. ജോസഫിന്‍റെ നേതൃത്വത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual assaultarrest
News Summary - Sexual assault on TTE in train; Thiruvananthapuram resident arrested
Next Story