വിദ്യാർഥിനിയുടെ പരാതി; കാലിക്കറ്റ് സർവകലാശാല അധ്യാപകനെതിരെ പീഡനക്കേസ്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അധ്യാപകനെതിരെ പീഡനത്തിന് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് പഠന വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. ഹാരിസ് കോടമ്പുഴക്കെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച ഇത് സംബന്ധിച്ച് കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർക്ക് വിദ്യാർത്ഥിനി പരാതി നൽകിയിരുന്നു. വൈസ് ചാൻസലർ ഇത് അഭ്യന്തര പരാതി പരിഹാര സമിതിക്ക് കൈമാറി.
സമിതി വിദ്യാർഥിനിയുടെ മൊഴിയെടുക്കുകയും പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് വിദ്യാർഥിനി നൽകിയ പരാതി തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു. ഇതനുസരിച്ചാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്. അധ്യാപകനായ ഹാരിസിനെ മാറ്റി നിർത്തണമെന്ന ശിപാർശയും പ്രാഥമിക റിപ്പോർട്ടിലുണ്ട്. 2018 മുതൽ 2020 ജനുവരി വരെ ഫോണിലൂടെയും മറ്റും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ബസ്സ്റ്റോപ്പിൽ വെച്ച് കൈക്ക് കയറി പിടിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്.
മൂന്നു മാസം മുമ്പ് മാത്രമാണ് ഹാരിസ് യൂനിവേഴ്സിറ്റി പഠന വിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി എത്തുന്നത്. പരാതി ലഭിച്ചയുടൻ തന്നെ സർവ്വകലാശാല വേഗത്തിൽ നടപടി കൈകൊണ്ടുവെന്നും ഹാരിസിനെ സർവീസിൽ നിന്നും സസ്പൻഡ് ചെയ്തിട്ടുണ്ടെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും രജിസ്ട്രാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.