കുട്ടിക്കെതിരെ ലൈംഗികാതിക്രമം; ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും
text_fieldsകല്പറ്റ: ഏഴു വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബംഗാള്‍ സ്വദേശിക്ക് തടവും പിഴയും. ബംഗാള്‍ സാലര്‍ സ്വദേശി എസ്.കെ. ഷുക്കൂറിനെയാണ് (22) കല്പറ്റ അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി കെ.ആര്. സുനില്‍കുമാര്‍ വിവിധ വകുപ്പുകളിലായി ഏഴു വര്‍ഷം തടവിനും 30,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്.
2022 മാര്‍ച്ചില്‍ മാനന്തവാടി സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയും സഹോദരിയും രാവിലെ സ്കൂളിലേക്ക് റോഡിലൂടെ നടന്നുപോകുമ്പോഴാണ് പ്രതി കുട്ടിയെ പിടിച്ചുകൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയത്. അന്നത്തെ സബ് ഇന്‍സ്പെക്ടറായിരുന്ന ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.