Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹപ്രവർത്തകയെ...

സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേന്ദ്രസർക്കാർ അഭിഭാഷകൻ അറസ്റ്റിൽ

text_fields
bookmark_border
navaneeth n nath
cancel
Listen to this Article

കൊച്ചി: സഹപ്രവർത്തകയായ അഭിഭാഷകയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈകോടതിയിലെ കേന്ദ്ര സർക്കാർ അഭിഭാഷകൻ അറസ്റ്റിൽ. ആദായനികുതി വകുപ്പ്‌ കേന്ദ്ര സർക്കാർ സ്റ്റാൻഡിങ്‌ കൗൺസിലായ പുത്തൻകുരിശ് കാണിനാട്‌ സൂര്യഗായത്രിയിൽ അഡ്വ. നവനീത്‌ എൻ. നാഥിനെയാണ്‌ സെൻട്രൽ പൊലീസ്‌ അറസ്റ്റുചെയ്തത്‌. കൊല്ലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ചൊവ്വാഴ്ച രാത്രിയാണ്‌ അറസ്റ്റ്‌. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

വിവാഹ വാഗ്ദാനം നൽകി ഒരുമിച്ച്‌ താമസിച്ചതായും ലോഡ്ജുകളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു. ഇതിനിടെ നവനീത്‌ മറ്റൊരാളുമായി വിവാഹത്തിന്‌ ഒരുങ്ങിയതോടെയാണ്‌ യുവതി പരാതിയുമായി രംഗത്തെത്തിയത്‌. മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനം യുവതി ചോദ്യം ചെയ്യുകയും കൈഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. യുവതി ആശുപത്രിയിൽ ചികിത്സയിലാണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual harassmentHigh Court lawyer
News Summary - Sexual harassment by promising to marry; High Court lawyer arrested
Next Story