ലൈംഗിക പീഡനക്കേസ്: എം. വിൻസെന്റ് എം.എൽ.എ റിമാൻഡിൽ VIDEO
text_fieldsതിരുവനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോവളം എം.എൽ.എ എം. വിൻെസൻറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഫോൺ സംഭാഷണങ്ങളുടെയും മൊഴികളുടെയും മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച എം.എൽ.എ ഹോസ്റ്റലിലെ അദ്ദേഹത്തിെൻറ ഔദ്യോഗികമുറിയിൽ നാലുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷം നാലരയോടെ പേരൂർക്കട പൊലീസ് ക്ലബിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് നെയ്യാറ്റിൻകര ജില്ല ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കിയശേഷം നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ശനിയാഴ്ച ഉച്ചക്ക് 12ഒാടെയാണ് നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമാറിെൻറ നേതൃത്വത്തിൽ ചോദ്യംചെയ്യൽ ആരംഭിച്ചത്. എം.എൽ.എ ഹോസ്റ്റലിൽ െവച്ച് ചോദ്യംചെയ്യുന്നതിന് വെള്ളിയാഴ്ച തന്നെ സ്പീക്കർ അന്വേഷണ ഉദ്യോഗസ്ഥയായ അജിതാ ബീഗത്തിന് അനുമതിനൽകിയിരുന്നു. പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി വിൻെസൻറ് നിഷേധിച്ചു. വീട്ടമ്മയുമായി അടുത്ത ബന്ധമുണ്ടായിരുെന്നന്നും എന്നാൽ ഇവരെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വിൻെസൻറ് അറിയിച്ചു. പരാതിക്കാരിയും ഭർത്താവും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. പ്രശ്നംപരിഹരിക്കാൻ താൻ മധ്യസ്ഥത വഹിക്കുകയായിരുന്നു. വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന സ്ത്രീ പലപ്പോഴും ആത്മഹത്യ ഭീഷണി മുഴക്കിയതായും വിൻസെൻറ് പറഞ്ഞു. സംഭവത്തിന് പിന്നിൽ സി.പി.എം പ്രാദേശിക നേതൃത്വത്തിെൻറ ഗൂഢാലോചനയുണ്ടെന്നും വിൻെസൻറ് ആരോപിച്ചു.
എന്നാൽ വീട്ടമ്മയുമായി എം.എൽ.എ നിരന്തരം സംസാരിച്ചതിെൻറ ഫോൺരേഖകളും ശബ്ദരേഖയും നിരത്തി ചോദ്യംചെയ്യൽ തുടർന്നതോടെ എം.എൽ.എ പ്രതിരോധത്തിലായി. കഴിഞ്ഞ അഞ്ചുമാസത്തിനിടയിൽമാത്രം ഇരുവരും തമ്മിൽ 900ത്തിധികം ഫോൺസംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ 600ലധികം കോളുകളും പരാതിക്കാരി തന്നെ വിളിച്ചതാണെന്ന് വിൻെസൻറ് അറിയിച്ചെങ്കിലും സംഘം അംഗീകരിച്ചില്ല. മജിസ്ട്രേറ്റിനും പൊലീസിനും ഡോക്ടർക്കും ഒരേമൊഴിയാണ് പരാതിക്കാരി നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന ആരോപണം വിലപ്പോകില്ലെന്നും അന്വേഷണസംഘം വിൻെസൻറിനെ അറിയിച്ചു.
വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചശേഷം ഇവരുടെ സഹോദരനെ വിളിച്ച് കേസ് ഒതുക്കിത്തീർക്കണമെന്നാവശ്യപ്പെട്ട ഫോൺ സംഭാഷണവും വീട്ടമ്മയോട് ഫോൺമുഖേന നടത്തിയ അശ്ലീല സംഭാഷണങ്ങളും ഒരുമാസത്തിനിടയിൽ വിളിച്ച അഞ്ഞൂറിലേറെ ഫോൺകോളുകളുടെ രേഖകളും ഉദ്യോഗസ്ഥർ വിൻെസൻറിന് മുന്നിൽ നിരത്തി. അപ്പോഴും പരാതി രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് നാേലാടെ അറസ്റ്റ് വിവരം വിൻെസൻറിനെ അറിയിച്ചശേഷം അന്വേഷണസംഘം സ്പീക്കർ പി. ശ്രീരാമകൃഷ്ണനെയും ഫോൺമുേഖന കാര്യങ്ങൾ ധരിപ്പിച്ചു. എം.എൽ.എ ഹോസ്റ്റലിൽ െവച്ചുള്ള അറസ്റ്റ് ഒഴിവാക്കണമെന്ന സ്പീക്കറുടെ നിർദേശപ്രകാരം എം.എൽ.എയെ അദ്ദേഹത്തിെൻറ കാറിൽതന്നെ പേരൂർക്കട പൊലീസ് ക്ലബിലെത്തിക്കുകയും ഇവിടെെവച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാത്രിയോടെ നെയ്യാറ്റിൻകര ജില്ലാ ജയിലിലേക്ക് കൊണ്ടുപോയിഅറസ്റ്റിെൻറ അടിസ്ഥാനത്തിൽ ബാലരാമപുരത്തെ വിൻെസൻറിെൻറ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.