ലൈംഗികാതിക്രമ പരാതി: സംസ്ഥാന കൗൺസിൽ അംഗത്തിനെതിരെ സി.പി.െഎ നടപടി
text_fieldsനെടുങ്കണ്ടം: ലൈംഗികാതിക്രമം ഉണ്ടായെന്ന വീട്ടമ്മയുടെ പരാതിയിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി.കെ. കൃഷ്ണൻകുട്ടിക്കെതിരെ പാർട്ടി നടപടി. ജില്ല എക്സിക്യൂട്ടിവിൽനിന്ന് ഒഴിവാക്കാനും എന്നാൽ ജില്ല കൗൺസിലിൽ നിലനിർത്താനുമാണ് ജില്ല കൗൺസിൽ തീരുമാനം. സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കാനും ശിപാർശ ചെയ്തു.
വെള്ളിയാഴ്ച 80ലധികം പേർ പങ്കെടുത്ത ജില്ല കൗൺസിൽ യോഗത്തിൽ ഏറെ വാഗ്വാദങ്ങൾക്ക്് ശേഷമാണ് നടപടി. ഒരേ തെറ്റ് നിരവധി തവണ ആവർത്തിക്കുകയും ഒരു തവണ സംസ്ഥാന കൗൺസിലിൽനിന്ന് ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്ത ഇദ്ദേഹത്തെ പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നായിരുന്നു ഒരു വിഭാഗത്തിെൻറ വാദം.
വ്യാഴാഴ്ച ചേർന്ന ഒമ്പതംഗ ജില്ല സെക്രേട്ടറിയറ്റിലും വനിത അംഗം ഇദ്ദേഹം പാർട്ടിയിൽ തുടരുന്നതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. നടപടി എടുക്കാൻ പാർട്ടിയുടെ മൂന്നംഗ അന്വേഷണ കമീഷൻ ജില്ല കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടാണ് വ്യാഴാഴ്ച പരിശോധിച്ചത്. സി.പി.ഐ നെടുങ്കണ്ടം ഓഫിസിലെ സ്ഥിരം സന്ദർശകയായ വനിതാ അംഗത്തോട് ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിലാണ് ശിപാർശയും തുടർ നടപടിയും.
ലൈംഗികാതിക്രമത്തിന് തെളിവായി ഫോൺ സംഭാഷണങ്ങളും വാട്സ്ആപ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകളും വീട്ടമ്മ കമീഷന് കെമാറിയിരുന്നു.വീട്ടമ്മക്കുപുറമെ മറ്റ് അഞ്ച് പരാതികൂടി ഇദ്ദേഹത്തിനെതിരെ പാർട്ടിക്ക് ലഭിച്ചിരുന്നു.
ജില്ല സെക്രേട്ടറിയറ്റ് വ്യാഴാഴ്ച ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം പൂർണമായും അംഗീകരിക്കാൻ ജില്ല കൗൺസിൽ തയാറായില്ല. ആറുവർഷം മുമ്പ് സമാന ലൈംഗികാതിക്രമക്കേസിൽ സംസ്ഥാന കൗൺസിലിൽനിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി മൂന്നുവർഷം ബ്രാഞ്ചിൽ പ്രവർത്തിച്ചശേഷമാണ് വീണ്ടും സംസ്ഥാന കൗൺസിലിലെത്തിയത്.
എക്സിക്യൂട്ടിവ് തീരുമാനം കൗൺസിലിൽ അംഗീകരിക്കണമെന്നാണ്. എന്നാൽ, കൗൺസിലിൽ അംഗീകരിക്കാൻ പലരും തയാറായില്ല. ഇത് പാർട്ടിയിൽ വിഭാഗീയതക്ക്് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.