Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ ശശി...

പി.കെ ശശി എം.എല്‍.എക്കെതിരെ ലൈംഗിക പീഡന പരാതി

text_fields
bookmark_border
പി.കെ ശശി എം.എല്‍.എക്കെതിരെ ലൈംഗിക പീഡന പരാതി
cancel

കോഴിക്കോട്​: ഷൊര്‍ണൂര്‍ എം.എല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി. ഡി.വൈ.എഫ്.ഐ വനിത നേതാവാണ് എം.എല്‍.എ ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നല്‍കിയത്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ്​ പരാതി നൽകിയത്​.

പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ്​ ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്​. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്‍ പി.ബിയെ അറിയിക്കു ചെയ്​തു. തുടര്‍ന്ന് പരാതി അന്വേഷിച്ച്​ നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.

പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. ഇന്ന് പാലക്കാട്​ ചേരുന്ന സി.പി.എം ജില്ലാ കമ്മറ്റി യോഗം വിഷയം ചര്‍ച്ച ചെ​യ്​തേക്കുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAdyfikerala newspk sasiSexual Harassment
News Summary - Sexual harassment complaint against PK Sasi MLA- Kerala news
Next Story