നടിക്കെതിരെ ലൈംഗിക ചൂഷണ പരാതി: യുവതിയെ ചെന്നൈയിൽ എത്തിച്ച് തെളിവെടുക്കും
text_fieldsമൂവാറ്റുപുഴ: മുകേഷ് ഉൾപ്പെടെയുള്ള സിനിമ നടന്മാർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ ലൈംഗിക ചൂഷണ പരാതി നൽകിയ മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയെ ചെന്നൈയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. 2014 ൽ തനിക്ക് 16 വയസ്സു മാത്രം ഉള്ളപ്പോൾ സിനിമാ ഒഡിഷനിൽ പങ്കെടുക്കാനെന്ന പേരിൽ ചെന്നൈയിൽ ഹോട്ടലിൽ എത്തിച്ച് ഒരു സംഘത്തിനു മുന്നിൽ കാഴ്‌ചവെച്ചു എന്നാരോപിച്ചാണ് നടിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. പരാതിയിൽ നടിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തൽ: കൂടുതൽ പറയുന്നില്ലെന്ന് ഹൈകോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് 2019ൽ സമർപ്പിച്ചിട്ടും സർക്കാർ പുലർത്തിയത് നിഗൂഢ മൗനമെന്ന് ഹൈകോടതി. റിപ്പോർട്ട് അലമാരയിൽ വെച്ച് പൂട്ടിയതിന്‍റെ ശരിതെറ്റുകളും സർക്കാറിന്‍റെ തുടർനടപടികളും ഡിവിഷൻ ബെഞ്ച് പരിശോധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പറയുന്നില്ല.
പരാതിയുമായി മുന്നോട്ടുവരാൻ ഇപ്പോൾ ഇരകൾക്ക് കഴിയുന്നുണ്ട്. ഹൈകോടതി ഇടപെടലിൽ റിപ്പോർട്ട് പുറത്തുവന്നതിന്‍റെ തുടർച്ചയായാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. ഇരകൾ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന നിലപാടിനെ തുടർന്നാണ് ഒട്ടേറെപ്പേർ മുന്നോട്ടുവന്നതെന്നും ‘അമ്മ’ മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദീഖിന്‍റെ മുൻകൂർജാമ്യ ഹരജി തള്ളി ജസ്റ്റിസ് സി.എസ്. ഡയസ് അഭിപ്രായപ്പെട്ടു.
സിദ്ദീഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം സാധൂകരിക്കുന്ന തെളിവുകളുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തോട് കോടതിയും യോജിച്ചു. പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്ത സാക്ഷികൾ ഹോട്ടലിൽ ഇവരുടെ കൂടിക്കാഴ്ച ശരിവെച്ചിട്ടുണ്ട്. ഹോട്ടൽ രേഖകളും ശക്തമായ തെളിവാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമുള്ള വാദവും പ്രോസിക്യൂഷൻ ഉന്നയിച്ചു.
പൊലീസ് ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും ഈ കാലയളവിനിടയിൽ ഇലക്ട്രോണിക് തെളിവുകൾ പ്രതി നശിപ്പിക്കാനിടയുണ്ടെന്നുമുള്ള വാദം പരാതിക്കാരിയുടെ അഭിഭാഷകനും ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.