വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: സ്കൂൾ ഓഫ് ഡ്രാമ അസി. പ്രഫസർക്ക് സസ്പെൻഷൻ
text_fieldsതൃശൂർ: ലൈംഗികാതിക്രമം നടത്തിയെന്ന ബിരുദ വിദ്യാർഥിനിയുടെ പരാതിയിൽ സ്കൂൾ ഓഫ് ഡ്രാമയിലെ അസി. പ്രഫസറെ സസ്പെൻഡ് ചെയ്തു. ഡോ. എസ്. സുനിലിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. പരാതിയിൽ നടപടി വൈകിയതിന് വകുപ്പ് മേധാവിയോട് വിശദീകരണം തേടാനും സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉത്തരവിട്ടു.
മൊബൈൽ ഫോണിലൂടെ മോശം സന്ദേശങ്ങൾ അയച്ചെന്നും അശ്ലീലച്ചുവയുള്ള ഭാഷയിൽ സംസാരിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിർന്നുവെന്നുമാണ് പരാതി. എസ്.പിക്ക് നൽകിയ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ നവംബർ 21ന് ഓറിയന്റേഷന്‍ ക്ലാസിനിടെ താല്‍ക്കാലിക അധ്യാപകന് പരാതിക്കാരിയായ വിദ്യാർഥിനിയോട് മോശമായി പെരുമാറിയിരുന്നു. തുടര്‍ന്ന് സ്കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്കി.
പെണ്‍കുട്ടിക്ക് ധാര്‍മിക പിന്തുണയുമായി എത്തിയ അധ്യാപകൻ സുനില്‍കുമാര്‍ സൗഹൃദം മുതലെടുത്ത് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. അധ്യാപകനെതിരെ അരണാട്ടുകര കാമ്പസിൽ വിദ്യാർഥികൾ പഠിപ്പ് മുടക്കി സമരത്തിലാണ്. അധ്യാപകനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും പരാതിക്കാരിയായ വിദ്യാർഥിയോട് പൊലീസ് മോശമായി പെരുമാറിയതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പൂർവവിദ്യാർഥികളും നാടകപ്രവർത്തകരും കാമ്പസിലെത്തി സമരത്തിൽ പങ്കെടുത്തു.
അധ്യാപകരെ തടഞ്ഞുവെച്ച് കാമ്പസിന്റെ ഗേറ്റ് ഉള്ളിൽനിന്ന് പൂട്ടിയിട്ടായിരുന്നു സമരം. പൊലീസ് അസി. കമീഷണർ വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാമ്പസിലെത്തി അധ്യാപകനെതിരെ കേസെടുത്തതായും സർവകലാശാല നടപടിയെടുത്തതായും പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തിയാണ് കാമ്പസ് അടച്ചുപൂട്ടിയുള്ള സമരത്തിൽനിന്ന് പിൻമാറിയത്. അധ്യാപകനെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.