കലോത്സവത്തിനിടെ വീട്ടമ്മക്ക് പീഡനം: അധ്യാപകർ റിമാൻറിൽ
text_fieldsതലക്കുളത്തൂർ: സ്കൂൾ കലോത്സവത്തിനിടെ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോടതിയിൽ കീഴടങ്ങിയ അധ്യാപകരെ റിമാൻഡ് ചെയ്തു. പുല്ലാളൂർ കമ്പ്രവീട്ടിൽ ഷൈജൽ(32), കരുമല പനയംകണ്ടി ഷാജഹാൻ (44) എന്നിവരെയാണ് റിമാൻറ് ചെയ്ത്.
കഴിഞ്ഞ ഒക്ടോബറിൽ ചേവായൂർ ഉപജില്ല കലോത്സവം തലക്കുളത്തൂർ സി.എം.എം ഹയർസെക്കൻഡറി സ്കൂളിൽ നടക്കവെയാണ് കേസിനാസ്പദമായ സംഭവം. കലോത്സവ കമ്മിറ്റിയിൽ കണ്ട പരിചയത്തിൽ അധ്യാപകർ യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി.
എലത്തൂർ പൊലീസ് എടുത്ത കേസിൽ പിന്നീട് വനിത സെൽ ഇൻസ്പെകടർ അന്വേഷണം നടത്തി. അധ്യാപകർ ഇരുവരും ഹൈകോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.
ഇതിനിടയിൽ സമൂഹമാധ്യമം വഴി തന്നെ അപമാനിച്ചുവെന്നുകാണിച്ച് വീട്ടമ്മ ഹൈകോടതിയിൽ ഹരജി നൽകി. ഇതോടെ ഹൈകോടതി ഇരുവരുടെയും ജാമ്യം റദ്ദുചെയ്തു. രണ്ടു മാസത്തിനുശേഷവും അധ്യാപകരെ അറസ്റ്റുചെയ്യുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥയെ മാറ്റണമെന്നും ആവശ്യെപ്പട്ട് പരാതിക്കാരി ഹൈകോടതിയെ സമീപിച്ചു.
തുടർന്ന് ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അസിസ്റ്റൻറ് കമീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തി അഞ്ചുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇതിനിടയിലാണ് അധ്യാപകർ കോടതിയിൽ കീഴടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.