യുവതിയെ മദ്യം നൽകി മയക്കി ലൈംഗിക പീഡനം; യുവാവാവും പെൺ സുഹൃത്തും അറസ്റ്റിൽ
text_fieldsകോവളം: എറണാകുളം സ്വദേശിനിയെ മദ്യംനൽകി മയക്കി ലൈംഗിക പീഡനം നടത്തിയ കേസിൽ യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. പീഡനത്തിനിരയായ യുവതി ജോലി ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാരിയായ, നീലഗിരി ഗൂഡല്ലൂർ താലൂക്കിൽ ദേവശ്വാല കല്ലിൻകര തട്ടുങ്കൽ വീട്ടിൽനിന്ന് മണ്ണാർക്കാട് അളനല്ലൂർ ഇടത്തനാട്ടുകര വെള്ളാം പടത്തിൽ വീട്ടിൽ താമസിക്കുന്ന സൂര്യ എസ് (33), കോവളത്തെ സ്വകാര്യ ആയുർവേദ സെന്ററിൽ ജോലി ചെയ്യുന്ന പൊന്നാനി തിരുത്തി ഈശ്വരമംഗലത്ത് മൃഗാശുപത്രിക്ക് എതിർവശം വടക്കിനിയത്ത് വീട്ടിൽ ശരത് (28) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 17നായിരുന്നു സംഭവം. സൂര്യ യുവതിയെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് പറഞ്ഞ് കൊച്ചിയില്നിന്ന് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നെന്നാണ് പരാതി.
തുടർന്ന് 17ന് വൈകീട്ട് കോവളത്തെ സ്വകാര്യ ഹോട്ടലിൽ റൂമെടുത്ത് യുവതിയെ താമസിപ്പിച്ചശേഷം സുഹൃത്തായ ശരത്തിനെ വിളിച്ചുവരുത്തിയത്രെ. മദ്യം കുടിപ്പിക്കുകയും അബോധാവസ്ഥയിലായ യുവതിയെ ശരത്ത് ലൈംഗികമായി പീഡിപ്പിക്കുകയും രണ്ടാംപ്രതി ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പിറ്റേദിവസം എറണാകുളത്ത് എത്തിയതിനുശേഷം പെൺകുട്ടി ആശുപത്രിയിൽ അഡ്മിറ്റാവുകയും ബന്ധുക്കളെ വിവരമറിയിച്ച് ഇടത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡി.സി.പി നിഥിൻ രാജ്, ഫോർട്ട് എ.സി. ഷാജി, കോവളം എസ്.എച്ച്.ഒ ബിജോയ്, എസ്.ഐമാരായ അനീഷ് കുമാർ, മുനീർ, അനിൽകുമാർ, സി.പി.ഒമാരായ ശ്യാം, സെൽവദാസ്, ബിജു, വനിത പൊലീസ് ഉദ്യോഗസ്ഥരായ വിനീത, ഷിബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.