യൂനിവേഴ്സിറ്റി കോളജിൽ വീണ്ടും എസ്.എഫ്.െഎ അക്രമം
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വീണ്ടും എസ്.എഫ്.െഎ അക്രമം. നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയവരെ മർദിച്ചു. കാരണങ്ങളില്ലാതെ നാമനിർദേശപത്രിക തള്ളിച്ചു. കോളജ് യൂനിയൻ െതരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശപത്രിക നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാർഥിക്കൊപ്പമെത്തിയ ഫ്രറ്റേണിറ്റി സംഘടന പ്രവര്‍ത്തകരെ കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മർദിച്ചു.
ബുധനാഴ്ച ഉച്ചക്ക് 2.45ഒാടെ നാമനിർദേശപത്രിക സമർപ്പിക്കാൻ ബാസിദിനൊപ്പമെത്തിയ ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗമായ സക്കീർ, പ്രവര്‍ത്തകരായ ഷാഹിന്‍, അംഹര്‍ എന്നിവരെയാണ് മർദിച്ചത്. സ്ഥാനാർഥി നാമനിർദേശപത്രിക സമർപ്പിക്കവേ കോളജിന് പുറത്തുനിന്ന ഇവരെ അകത്തുനിന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
തലക്ക് പരിക്കേറ്റ സക്കീറിനെ ഉൾപ്പെടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കാണ് ഫ്രറ്റേണിറ്റി നോമിനേഷന് നൽകിയതെങ്കിലും മതിയായ അറ്റന്ഡന്സില്ലെന്ന കാരണത്താൽ പത്രിക തള്ളുകയായിരുെന്നന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്.യു.സി.ഐ(ഐ)യുടെ വിദ്യാർഥി സംഘടനയായ എ.ഐ.ഡി.എസ്.ഒ ജില്ല കമ്മിറ്റിയംഗം കൂടിയായ ബി.എസ്. എമിൽ നൽകിയ പത്രികയും തള്ളി. സ്ഥാനാർഥിയെ പിന്തുണച്ച ആള് ഹാജരായില്ലെന്ന കാരണം പറഞ്ഞാണ് പത്രിക തള്ളിയതെന്ന് എ.ഐ.ഡി.എസ്.ഒ ആേരാപിച്ചു. ഫലത്തിൽ എല്ലാ സ്ഥാനത്തേക്കും എസ്.എഫ്.െഎ അംഗങ്ങൾ എതിരില്ലാതെ െതരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.