എസ്.എഫ്.ഐ -എ.ഐ.എസ്.എഫ് സംഘർഷം: 17 പേർക്കെതിരെ കേസ്
text_fieldsമൂവാറ്റുപുഴ: നിർമല കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ 17 എ.ഐ.എസ്.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. നിർമല കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുസംഘടനയിലെയും പ്രവർത്തകർ ഏറ്റുമുട്ടുകയും മൂന്ന് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് കണ്ടാലറിയാവുന്ന 17 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളെ ഉൾപ്പെടെ ആക്രമിച്ച സംഭവത്തിൽ കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. എന്നാൽ, ആക്രമണം നടത്തിയവർതന്നെ ഇരവാദം ചമയുകയാണെന്ന് എ.ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേദിവസം രാവിലെ മൂവാറ്റുപുഴയിൽ ഭക്ഷണം കഴിക്കാൻ വന്ന എ.ഐ.എസ്.എഫ് പ്രവർത്തകനെ അകാരണമായി എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ആക്രമിക്കുകയിരുന്നുവെന്നും തങ്ങളുടെ കൂട്ടുകാരനെ ക്രൂരമായി മർദിക്കുന്നത് കണ്ടുനിൽക്കാനാവാതെ രാഷ്ട്രീയം നോക്കാതെ മറ്റു വിദ്യാർഥികൾ പ്രതിരോധിക്കാൻ മുന്നോട്ടുവരുകയായിരുന്നു എന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.