യൂനിവേഴ്‌സിറ്റി കോളജിന് മുന്നിൽ എസ്.എഫ്.െഎ-കെ.എസ്.യു തെരുവുയുദ്ധം
text_fieldsതിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിന് മുന്നിൽ എസ്.എഫ്.ഐ-കെ.എസ്.യു തെരുവുയുദ്ധം. സംഘർഷത്തിൽ കെ.എസ്.യു സംസ് ഥാന പ്രസിഡൻറ് കെ.എം. അഭിജിത് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. കാതിലൂടെ ചോരയൊലിച്ച് കിടന്ന അഭിജിത്തി നെ മണിക്കൂറുകൾക്കുശേഷം ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ കോൺഗ്രസ് നേ താക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചു.
വെള്ളിയാഴ്ച വൈകീട്ട് അേഞ്ചാടെയായിരുന്നു സംഭവം. ബുധനാഴ്ച കെ.എ സ്.യു പ്രവർത്തകൻ നിതിൻ രാജിന് മർദനമേറ്റതിനെ തുടർന്നുള്ള സംഭവങ്ങളാണ് വൻ സംഘർഷത്തിലേക്ക് വഴിമാറിയത്. നിതി നെ ആക്രമിച്ചതിൽ പ്രതിഷേധിച്ച കെ.എസ്‍.യുക്കാരെ സസ്പെൻഡ് ചെയ്തതിനെതിരെ കോളജ് പ്രിൻസിപ്പലിന് പരാതി നൽകാൻ സംസ്ഥാന പ്രസിഡൻറ് അഭിജിത് ഉൾപ്പെടെയുള്ളവർ കോളജിൽ എത്തി. ഇവരെ എസ്.എഫ്.െഎ പ്രവർത്തകർ ആക്രമിച്ചെന്ന് കെ.എസ്.യുവും കെ.എസ്.യു പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് എസ്.എഫ്.െഎയും ആരോപിച്ചു.
തുടർന്ന് കെ.എസ്.യു പ്രവർത്തകർ അയ്യങ്കാളി ഹാളിന് സമീപത്തും എസ്.എഫ്.െഎ പ്രവർത്തകർ േകാളജിന് അകത്തും പുറത്തുമായിനിന്ന് കല്ലേറ് തുടങ്ങി. അതിനിടെ കോളജിൽനിന്ന് ഒരു സംഘം പാഞ്ഞെത്തി തടിക്കഷണങ്ങൾ കൊണ്ട് കെ.എസ്.യു പ്രവർത്തകരെ മർദിക്കുകയായിരുന്നു. ഇതിനിടെയാണ് അഭിജിത്തിന് പരിക്കേറ്റത്. തുടർന്ന് പൊലീസ് ഇടപെട്ട് എസ്.എഫ്.െഎ പ്രവർത്തകരെ പിന്തിരിപ്പിച്ചെങ്കിലും ഇരുവിഭാഗവും കല്ലേറ് തുടർന്നു. സംഘർഷം പുറത്ത് എം.ജി റോഡിലേക്കും വ്യാപിച്ചു.
എം.ജി റോഡിലും കോളജിന് മുന്നിലുമായി പെൺകുട്ടികൾ ഉൾപ്പെടെ പ്രവർത്തകരെ നിരത്തിയിരുത്തി എസ്.എഫ്.െഎയും കെ.എസ്.യുവും ഗതാഗതം തടസ്സപ്പെടുത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും എം.എം. ഹസനും പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതരായി. കെ.എസ്.യു പ്രവർത്തകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ചെന്നിത്തലയും റോഡിൽ കുത്തിയിരുന്നു.
എസ്.എഫ്.െഎ പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെെട്ടങ്കിലും അവർ വഴങ്ങിയില്ല. കോളജിലെത്തി പ്രശ്നമുണ്ടാക്കിയ അഭിജിത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. എ.സി.പി ഹർഷിത അട്ടലൂരി, ഡി.സി.പി ആദിത്യ എന്നിവർ ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി. തുടർന്ന് ബലം പ്രയോഗിച്ച് എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നാലെ പ്രതിപക്ഷനേതാവിെൻറ നേതൃത്വത്തിലെ പ്രതിഷേധം അവസാനിപ്പിച്ചതോടെയാണ് സംഘർഷത്തിന് അയവുവന്നത്. അഭിജിത് ഉൾപ്പെടെ പരിക്കേറ്റ കെ.എസ്.യു പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഏഴ് മണിക്കുശേഷമാണ് എം.ജി റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായത്.
ശനിയാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: കേരളത്തിലെ കോളജുകളെ ഗുണ്ടകളെയും അധോലോകനായകരെയും വളര്‍ത്തുന്ന കേന്ദ്രങ്ങളാക്കി സി.പി.എം മാറ്റിയെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മർദിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളജിലെത്തിയ കെ.എസ്.യു അധ്യക്ഷനെയും കൂട്ടരേയും ക്രൂരമായാണ് മര്‍ദിച്ചത്. ഇതിനെതിരെ ശനിയാഴ്ച വൈകുന്നേരം സംസ്ഥാന വ്യാപകമായി മണ്ഡലംതലത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും മുല്ലപ്പള്ളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.