'ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; ഹൈബിക്കെതിരെ പ്രതിഷേധ ബാനറുമായി എസ്.എഫ്.ഐ
text_fieldsകൊച്ചി: എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് ലോക്സഭയിൽ ആവശ്യപ്പെട്ട എറണാകുളം എം.പി ഹൈബി ഈഡനെതിരെ പ്രതിഷേധം. എറണാകുളം മഹാരാജാസ് കോളജിന് മുമ്പിൽ 'ഇന്ദിരക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്' എന്നെഴുതിയ ബാനര്‍ ഉയർത്തിയാണ് എസ്.എഫ്.ഐ പ്രതിഷേധിച്ചത്.
തിരുവനന്തപുരം ലോ കോളജ് തെരഞ്ഞെടുപ്പിന് പിന്നാലെ വിദ്യാർഥിനിക്ക് മർദനമേറ്റ സംഭവം ചൂണ്ടിക്കാട്ടിയാണ് എസ്.എഫ്.ഐയെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡൻ ലോക്സഭയിൽ ഉന്നയിച്ചത്.
കൂടാതെ, എസ്.എഫ്.ഐ ആയതിനാൽ സംസ്ഥാന സർക്കാറിന്‍റെ ഭാഗത്ത് നിന്നും ഇടപെടൽ നടക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ ഇടപെടണമെന്നും ഹൈബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ചോദ്യത്തിന് മറുപടി നൽകിയ കേന്ദ്ര മന്ത്രി കിരൺ റിജിജു ക്രമസമാധാന വിഷയം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്നും വ്യക്തമാക്കി.
തിരുവനന്തപുരം ലോ കോളജിൽ തെരഞ്ഞെടുപ്പിൽ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച കെ.എസ്.യു സ്ഥാനാർഥി വിജയിച്ചിരുന്നു. ഇതിന് പിന്നാലെ കോളജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകർ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.