എസ്.എഫ്.ഐ തെറ്റ് തിരുത്തുകയാണ്; ഭസ്മീകരിക്കാമെന്ന് കരുതേണ്ട -എം. സ്വരാജ്
text_fieldsതിരുവനന്തപുരം: യുനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐക്ക് തെറ്റു പറ്റിയിട്ടുണ്ടെന്നും ഒരു ന്യായീകരണവുമില് ലെന്നും അവർ ആ തെറ്റ് മാതൃകാപരമായി തിരുത്തുകയാണെന്നും എം. സ്വരാജ് എം.എൽ.എ. കരുത്തോടെ അവർ തെറ്റുതിരുത്തി മുന്ന ോട്ടു പോകും. എസ്.എഫ്.ഐക്ക് നിരക്കാത്തതൊന്നും എസ്.എഫ്.ഐയിൽ ഉണ്ടാവില്ല. എന്നാൽ ഈ തക്കത്തിൽ എസ്.എഫ്.ഐയെ അങ്ങ് ഭസ്മീകരിക്കാമെന്ന് ആരും കരുതേണ്ടെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
അക്രമങ്ങൾ ഇല്ലാതാക്കുകയല്ല, മറിച്ച് എസ്.എഫ്.ഐയുടെ ചോര കുടിക്കുകയാണ് ചില മാധ്യമങ്ങളുടെ ലക്ഷ്യം. ഈ ദുഷ്ടലാക്കിൻെറ മുന്നിൽ ഒരു മഹാ പ്രസ്ഥാനം തലകുനിച്ച്, നട്ടെല്ലു വളച്ച്, മുട്ടുമടക്കി മൗനമായി തോറ്റു പോകുമെന്ന് കരുതുന്നവർക്ക് എസ്.എഫ്.ഐയെ അറിയില്ല.
ഒരു കോളേജിൽ തെറ്റായ ഒരു സംഭവമുണ്ടായാൽ വിമർശിക്കണം. വിമർശനങ്ങളെ സ്വീകരിക്കും. എന്നാൽ അക്രമമല്ല എസ്.എഫ്.ഐ നയമെന്നും ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് അക്രമം നയമായി സ്വീകരിച്ചതെന്നും വസ്തുതകളെ സാക്ഷിനിർത്തി ഞങ്ങളാവർത്തിക്കും -സ്വരാജ് അഭിപ്രായപ്പെട്ടു.
യൂണിവേഴ്സിറ്റി കോളജിലെ അക്രമം തങ്ങളുടെ ശൈലിയല്ലെന്നും തെറ്റായ ഒരു പ്രവണതയെയും വെച്ചുപൊറുപ്പിക്കില്ലെന്നും നിലപാടു സ്വീകരിച്ച എസ്.എഫ്.ഐയെ ഇനിയും സംശയിക്കുന്നവരുടെ ഉദ്ദേശം വേറെയാണെന്നും അവരുടെ മുന്നിൽ തലകുനിക്കില്ലെന്നും എം. സ്വരാജ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.