Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
maharajas college
cancel
Homechevron_rightNewschevron_rightKeralachevron_rightമഹാരാജാസ് കോളജിൽ...

മഹാരാജാസ് കോളജിൽ ഫ്രറ്റേണിറ്റിയുടെ മോദിവിരുദ്ധ ബാനർ എസ്.എഫ്.ഐ നശിപ്പിച്ചു

text_fields
bookmark_border

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ്​ സ്ഥാപിച്ച ബാനർ എസ്.എഫ്.ഐ നശിപ്പിച്ചു. കോവിഡ് വാക്‌സിൻ സൗജന്യമാക്കിയ സാഹചര്യത്തിൽ കാമ്പസുകളിൽ മോദിക്ക് നന്ദിപറയുക എന്ന യു.ജി.സിയുടെ നിർദേശത്തിനെതിരെ ഫ്രറ്റേണിറ്റി 'മോദിക്ക് നന്ദി പറയാൻ മഹാരാജാസിന് മനസ്സില്ല' എന്നെഴുതിയ ബാനർ ഉയർത്തിയാണ്​ പ്രതിഷേധം രേഖപ്പെടുത്തിയത്​.

കോളജിൽ സ്ഥാപിച്ച ഈ ബാനർ തകർക്കാൻ രാവിലെതന്നെ എസ്.എഫ്.ഐ ശ്രമം നടത്തിയെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. തടയാൻ ശ്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ അക്രമിച്ചതായും പറയുന്നു.

സ്ഥലത്ത് പൊലീസ് എത്തിയതിനാൽ വലിയ സംഘർഷം ഒഴിവായി. മോദിക്കെതിരെ സംസാരിക്കുന്നതിനെ എസ്.എഫ്.ഐ എന്തിന് ഭയക്കുന്നുവെന്നും പ്രതിഷേധ ബാനർ നശിപ്പിച്ചത​ുവഴി ആർ.എസ്.എസ് പ്രീണനം നടത്തുകയാണ് എസ്.എഫ്.ഐയെന്നും ഫ്രറ്റേണിറ്റി മൂവ്മെൻറ്​ ജില്ല പ്രസിഡൻറ്​ മുഫീദ് കൊച്ചി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfifraternity
News Summary - SFI destroys anti-Modi banner of Fraternity at Maharaja's College
Next Story