കാലിക്കറ്റ് സർവകലാശാലക്കെതിരെ എസ്.എഫ്.ഐ അനിശ്ചിതകാല സമരത്തിലേക്ക്
text_fieldsകോഴിക്കോട്: സി.പി.എം സിൻഡിക്കേറ്റ് ഭരിക്കുന്ന കാലിക്കറ്റ് സർവകലാശാലക്കെതിരെ അനിശ്ചിതകാല രാപ്പകൽ സമരവുമായി എസ്.എഫ്.ഐ. സർവകലാശാലയുെട വിദ്യാർഥിവിരുദ്ധ നിലപാടുകൾക്കെതിരെയാണ് സമരെമന്ന് എസ്.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു.
വർഷങ്ങൾക്ക് ശേഷമാണ് എസ്.എഫ്.ഐ കാലിക്കറ്റ് സർവകലാശാലയിൽ അനിശ്ചിതകാല സമരം നടത്തുന്നത്. 'അവേക്ക് വാഴ്സിറ്റി' എന്നപേരിൽ സെപ്റ്റംബർ 20 മുതൽ സമരം നടത്താനാണ് എസ്.എഫ്.ഐ കാലിക്കറ്റ് സർവകലാശാല സബ്കമ്മിറ്റിയുടെ തീരുമാനം. തിങ്കളാഴ്ച രാവിലെ 10ന് സർവകലാശാല കാമ്പസിൽ തുടങ്ങുന്ന സമരം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് വി.പി. സാനു ഉദ്ഘാടനം ചെയ്യും.
പരീക്ഷാഭവെൻറ പ്രവർത്തനം സുതാര്യമാക്കാൻ തയാറാക്കിയ മാസ്റ്റർപ്ലാൻ ഉടൻ നടപ്പക്കുക, ടാഗോറിലെയും പരീക്ഷാഭവനുകളിലെയും ഫ്രണ്ട് ഓഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, കോവിഡ് കാല പരീക്ഷകളിലെ കൂട്ടത്തോൽവിയുമായി ബന്ധപ്പെട്ട പരാതികൾ അടിയന്തര പ്രാധാന്യത്തോടെ തീർപ്പാക്കുക,തുടങ്ങിയ മുപ്പത്തിരണ്ടിന ആവശ്യങ്ങളുമായാണ് സമരം. ഈമാസം യൂനിവേഴ്‌സിറ്റിക്ക് കീഴിലെ മുഴുവൻ കോളജുകളിലും ഐക്യദാർഢ്യ സത്യഗ്രഹം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.