എസ്.എഫ്.ഐ ഗുണ്ടായിസം വെല്ലുവിളി; സംഘടിക്കേണ്ടിവരും –സുധാകരൻ
text_fieldsന്യൂഡൽഹി: എസ്.എഫ്.ഐയുടെ ഗുണ്ടായിസം കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വലിയ വെല്ലുവിളിയായി ഉയരുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകാരൻ. ഗുണ്ടായിസവുമായി എസ്.എഫ്.ഐ മുന്നോട്ടുപോകുകയാണെങ്കിൽ അത് ആത്മരക്ഷാർഥം സംഘടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. ഇതു വലിയ സംഘർഷത്തിലേക്ക് നീങ്ങുമെന്ന് എസ്.എഫ്.ഐയും സി.പി.എമ്മിനെയും ഓർമിപ്പിക്കുയാണെന്നും ഡൽഹിയിൽ വാർത്തസമ്മേളനത്തിൽ കെ. സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം ലോകോളജിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് സപ്നയെ വലിച്ചിഴച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തു. വസ്ത്രാക്ഷേപം നടത്താനും ശ്രമിച്ചു. പൊലീസ് നോക്കി നിൽക്കുകയാണ് ചെയ്തത്. ഇടുക്കിയിലെ ധീരജിെൻറ രക്തസാക്ഷിത്വത്തിൽ ഉത്തരവാദി എസ്.എഫ്.ഐയാണ്. സന്ദർഭം ഉണ്ടാക്കിയത് അവരാണ്. അതുകൊണ്ടാണ് കേസിൽപ്പെട്ട കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സംരക്ഷിക്കാൻ കോൺഗ്രസ് തയാറായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.