എസ്.എഫ്.ഐ ആള്‍മാറാട്ടം; അതീവ ഗൗവത്തോടെ കാണുന്നുവെന്ന് ഗവര്‍ണര്‍
text_fieldsതിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടം അതീവ ഗൗരവത്തോടെ കാണുന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.
കേരള സര്‍വലാശാലയിലെ തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സമാന സംഭവങ്ങള്‍ മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
യൂണിയന്റെ ബലത്തില്‍ ചിലര്‍ നിയമം കൈയിലെടുക്കുകയാണ്. ഇത് ഭീകരമായ അവസ്ഥയാണ്. എല്ലാ സര്‍വകലാശാലകളിലും ഇനി മുതല്‍ സൂക്ഷ്മമായ പരിശോധന നടത്തുമെന്നും ഗവർണർ പറഞ്ഞു.
കോളജ് തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം: എസ്.എഫ്.ഐ. നേതാവ് വിശാഖിനെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് തിരഞ്ഞെടുപ്പിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. നേതാവ് വിശാഖിനെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിശാഖ് കേസില്‍ പ്രതിയായതോടെയാണ് സസ്‌പെന്‍ഷന്‍. കോളജില്‍ പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പല്‍ എന്‍.കെ. നിഷാദിന്റേതാണ് നടപടി.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവിനെ സ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടർന്ന് പുതിയ പ്രിന്‍സിപ്പലായി എന്‍.കെ. നിഷാദ് ഇന്ന് രാവിലെ ചുമതല ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് കോളജ് തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിയുമായ വിശാഖിനെ സസ്‌പെന്‍ഡ് ചെയ്തത്. മാനേജ്‌മെന്റ് നിര്‍ദേശപ്രകാരമാണ് പ്രിന്‍സിപ്പലിന്റെ നടപടി.
കോളജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ പ്രിന്‍സിപ്പലിനും വിശാഖിനും എതിരേ തിരിമറിയും വ്യാജരേഖ ചമയ്ക്കലും അടക്കമുള്ള ആരോപണങ്ങളുണ്ട്. ഇതിന്മേല്‍ വിശദാന്വേഷണം നടത്തുന്നതിനായി അന്വേഷണ കമിഷനെ ക്രിസ്ത്യന്‍ കോളജ് മാനേജ്‌മെന്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സിപ്പലായിരുന്ന ജി.ജെ. ഷൈജു രണ്ടുമാസം വൈകിയാണ് യു.യു.സി. പട്ടിക നല്‍കിയതെന്ന് സര്‍വകലാശാല കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.