Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎഞ്ചിനിയറിങ്​​ പരീക്ഷ...

എഞ്ചിനിയറിങ്​​ പരീക്ഷ തടസപ്പെടുത്തി ഇന്നും എസ്.എഫ്​.െഎ പ്രതിഷേധം

text_fields
bookmark_border
എഞ്ചിനിയറിങ്​​ പരീക്ഷ തടസപ്പെടുത്തി ഇന്നും എസ്.എഫ്​.െഎ പ്രതിഷേധം
cancel

തിരുവനന്തപുരം: സാ​േങ്കതിക സർവകലാശാലക്കു കീഴിലെ എഞ്ചിനിയറിങ്​ മൂന്നാം സെമസ്​റ്റർ​ പരീക്ഷകൾ തടസപ്പെടുത്തി ഇന്നും എസ്​.എഫ്​.​െഎ​ പ്രതിഷേധം. തിരുവനന്തപുരം സി.ഇ.ടി, ബാർട്ടൺഹിൽ എൻജിനീയറിങ്​ കോളജ് എന്നിവിടങ്ങളിൽ എസ്​.എഫ്​.​െഎ പ്രവർത്തകർ പരീക്ഷ തടസപ്പെടുത്തി.

പാലക്കാട്​ അകത്തേത്തറ എൻ.എസ്​.എസ്​ എഞ്ചിനിയറിങ്​ കോളജിലും കൊല്ലം ടി.കെ.എം കോളജിലും വിദ്യർഥികൾ പരീക്ഷ ബഹിഷ്​കരിച്ചു. ഒമ്പത്​ സർക്കാർ എഞ്ചിനിയറിങ്​ കോളജുകളിൽ പരീക്ഷ മുടങ്ങി​. തൃശൂർ എഞ്ചിനിയറിങ്​ കോളജിൽ പൊലീസ്​ സുരക്ഷയിലാണ്​ പരീക്ഷ നടക്കുന്നത്​.

കഴിഞ്ഞ ദിവസം അഞ്ച്​ എൻജിനീയറിങ്​ കോളജുകളിലെ ബി. ടെക്​ ഒന്നാം സെമസ്​റ്റർ പരീക്ഷ എസ്​.എഫ്.​​െഎ പ്രതിഷേധത്തിൽ തടസപ്പെട്ടിരുന്നു. തിരുവനന്തപുരം സി.ഇ.ടി, ബാർട്ടൺഹിൽ എൻജിനീയറിങ്​ കോളജ്, പാപ്പനംകോട്​ എൻജിനീയറിങ്​ കോളജ്​, തൃശൂർ ഗവ എൻജിനീയറിങ്​ കോളജ്​, പാലക്കാട്​ എൻ.എസ്​.എസ്​ എൻജിനീയറിങ്​ കോളജ്​ എന്നിവടങ്ങിളിലെ പരീക്ഷയാണ്​ മുടങ്ങിയത്​.  

പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക്​ പഠിക്കാൻ സമയം കിട്ടില്ലെന്ന വാദമുയർന്നതിനെ  തുടർന്ന്​ ഡിസംബർ  രണ്ടിന് തുടങ്ങാനിരുന്ന പരീക്ഷ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം  അനിശ്ചിതകാലത്തേക്ക് മാറ്റുകയായിരുന്നു.  ഇതു വിമര്‍ശനത്തിനിടയാക്കിയതോടെ പരീക്ഷ അടിയന്തരമായി നടത്താന്‍ മന്ത്രിതന്നെ സാ​േങ്കതിക സർവകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നൽകി. ഇതിനെ തുടർന്നാണ്​ ഒന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ ചൊവ്വാഴ്​ചയും മൂന്നാം സെമസ്റ്റര്‍ പരീക്ഷ ബുധനാഴ്ചയും തുടങ്ങാൻ സർവകലാശാല തീരുമാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfiB tech examCET
News Summary - SFI interrupt B Tech 3rd Semester exams
Next Story