അഞ്ച് എൻജിനീയറിങ് കോളജുകളിലെ പരീക്ഷ എസ്.എഫ്.െഎ തടസപ്പെടുത്തി
text_fieldsതിരുവനന്തപുരം: സാേങ്കതിക സർവകലാശാലക്കു കീഴിലെ അഞ്ച് എൻജിനീയറിങ് കോളജുകളിലെ ബിടെക് ഒന്നാം സെമസ്റ്റർ പരീക്ഷ എസ്എഫ്െഎ തടസപ്പെടുത്തി. തിരുവനന്തപുരം സി.ഇ.ടി, ബാർട്ടൺഹിൽ എൻജിനീയറിങ് കോളജ്, പാപ്പനംകോട് എൻജിനീയറിങ് കോളജ്, തൃശൂർ ഗവ എൻജിനീയറിങ് കോളജ്, പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് എന്നിവടങ്ങിളിലെ പരീക്ഷയാണ് എസ് എഫ് െഎ പ്രവർത്തകർ തടസപ്പെടുത്തിയത്. ബാക്കിയുള്ള കോളജുകളിൽ പരീക്ഷ തടസമില്ലാതെ നടക്കുന്നുണ്ട്.
ഉച്ചക്ക് 1.30നാണ് എസ്എഫ്െഎ പരീക്ഷ തടസപ്പെടുത്തിയത്. ചോദ്യപേപ്പർ ചോർന്നെന്ന് എസ്എഫ് െഎ ആരോപിച്ചു. അതേസമയം ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നും പരീക്ഷാ ഹാളിൽ കടന്ന പ്രവർത്തകർ ചോദ്യപേപ്പർ കൈയിലാക്കുകയായിരുന്നെന്നും സർവകലാശാല അറിയിച്ചു.
സപ്ലിമെൻററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പഠിക്കാൻ സമയം കിട്ടില്ലെന്ന വാദമുയർന്നതിനെ തുടർന്ന് ഡിസംബർ രണ്ടിന് തുടങ്ങാനിരുന്ന പരീക്ഷ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം അനിശ്ചിതകാലത്തേക്ക് മാറ്റുകയായിരുന്നു. ഇതു വിമര്‍ശനത്തിനിടയാക്കിയതോടെ പരീക്ഷ അടിയന്തരമായി നടത്താന്‍ മന്ത്രിതന്നെ സാേങ്കതിക സർവകലാശാല വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഒന്നാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷ ഇന്നും മൂന്നാം സെമസ്റ്റര്‍ പരീക്ഷ ബുധനാഴ്ചയും തുടങ്ങാൻ സർവകലാശാല തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.