വീടിനുനേരെ സംഘം ചേർന്ന് ആക്രമണം; ആറ് വാഹനങ്ങളും ജനൽചില്ലുകളും തകർത്തു
text_fieldsകോട്ടയം: റോഡരികിൽ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് വീടിനുനേരെ എസ്.എഫ്.െഎ ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിൽ ആക്രമണം. ഒരുമണിക്കൂറിനിടെ മൂന്നുതവണയായി സംഘം ചേർന്നു നടത്തിയ ആക്രമണത്തിൽ വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന ഒരു കാറും നാല് ഇരുചക്രവാഹനങ്ങളും ജനൽചില്ലുകളും അടിച്ചുതകർത്തു. സ്വീകരണമുറിയിലെ ഗ്ലാസിെൻറ ടീപ്പോയും കസേരയും നശിച്ചു. പൊലീസ് നോക്കിനിൽക്കെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സംഘം മടങ്ങിയത്. ആക്രമണത്തില്‍ 10 ലക്ഷത്തിെൻറ നാശമുണ്ടെന്ന് കാണിച്ച് വീട്ടുടമ കോട്ടയം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ജില്ല സെക്രട്ടറി റിജേഷ് കെ. ബാബു, സമീപവാസികളായ മണിക്കുട്ടന്‍, വിഷ്ണു എന്നിവരടക്കം കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു. കോട്ടയം വെസ്റ്റ് എസ്.െഎ എ.ജെ. അരുണിെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി 10നാണ് സംഭവം. കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിനു സമീപം കല്ലുമട റോഡിൽ വഞ്ചിയത്ത് പി.കെ. സുകുവിെൻറ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. സുകുവിെൻറ സഹോദരെൻറ മകളുടെ വിവാഹനിശ്ചയ ചടങ്ങിനെത്തിയ ബന്ധുക്കള്‍ ഇൗസമയം വീട്ടിലുണ്ടായിരുന്നു. മുന്നിലെ റോഡിൽ ഏറെനേരം പാര്‍ക്ക് ചെയ്ത കാർ മാറ്റിയിടണമെന്ന് സുകുവിെൻറ മരുമകനും സൗത്ത് ഇന്ത്യന്‍ ബാങ്ക് അസി. മാനേജറുമായ സുജിന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കാറിലുണ്ടായിരുന്ന സമീപവാസി റിജേഷ് കെ. ബാബു അടക്കമുള്ളവർ ഇത് അംഗീകരിക്കാതിരുന്നത് വാക്കേറ്റത്തിനു ഇടയാക്കി. പിന്നീട് ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമായി. ഇതിനിടെ ഇരുവിഭാഗങ്ങളിൽെപട്ടവർക്ക് മർദമേറ്റതായും പരാതിയുണ്ട്. ഇതോടെ പിരിഞ്ഞുപോയ സംഘം കൂടുതൽ ആളുകളുമായി മടങ്ങിയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. വലിയ കല്ലുകളും ചെടിച്ചട്ടികളും ഉപയോഗിച്ചായിരുന്നു ആക്രമണം.
വീട്ടുമുറ്റത്ത് കിടന്ന സുജിെൻറ സ്വിഫ്റ്റ് കാറിെൻറ ചില്ലുകൾ പൂർണമായും തകർത്തു. കാറിെൻറ വശങ്ങൾ കല്ലിനിടിച്ചു കേടുവരുത്തി. വീട്ടുടമ സുകുവിെൻറ സ്കൂട്ടർ, മകൻ സുബിെൻറ ബുള്ളറ്റ്, സുകുവിെൻറ സഹോദരൻ രഘുവിെൻറ സ്കൂട്ടർ, ബന്ധു തിരുവാതുക്കൽ വടുതലപറമ്പിൽ മുകേഷിെൻറ ബൈക്ക് എന്നിവയാണ് തകർത്തത്.
മുൻവശത്തെ ജനൽചില്ലുകൾ പൂർണമായും കല്ലെറിഞ്ഞ് തകർത്തു. സ്വീകരണമുറിയിെൻറ ഗ്ലാസിെൻറ ടീപ്പോയും പ്ലാസ്റ്റിക് കസേരയും തകർന്നു. ഇതിനിടെ, വീട്ടുകാർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തിയതിനുശേഷവും മൂന്നാമത് ബൈക്കിലെത്തിയ സംഘം വീടിനുനേരെ അമിട്ട് എറിഞ്ഞെങ്കിലും മാറിയാണ് പൊട്ടിയത്. ഇവരെ ജീപ്പില്‍ പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല. 10 മിനിറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് സംഘം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.