പൊലീസുകാരെ ആക്രമിച്ച കേസിൽ എസ്.എഫ്.െഎ നേതാവ് കീഴടങ്ങി
text_fieldsതിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയത് ചോദ്യംചെയ്ത പൊലീസുകാരെ നടുറോഡിൽ വളഞ്ഞിട്ട് മർദിച്ച കേസിൽ ‘പിടികിട്ടാപ്പുള്ളി’യായി പൊലീസ് വിശേഷിപ്പിച്ച എസ്.എഫ്.െഎ നേതാവ് ഒടുവിൽ കീഴടങ്ങി. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഫെബ്രുവരി 13വരെ റിമാൻഡ് ചെയ്തു. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയും എസ്.എഫ്.െഎ ജില്ല കമ്മിറ്റി അംഗവുമായ നസീമാണ് ബുധനാഴ്ച കേൻറാൺമെൻറ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
നസീം പൊലീസുകാരുടെ സാന്നിധ്യത്തിൽ രണ്ട് മന്ത്രിമാർ സംബന്ധിച്ച പരിപാടിയിൽ പെങ്കടുത്തത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അതിന് പിന്നാലെയാണ് കീഴടങ്ങൽ. ഡിസംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ട്രാഫിക് നിയമലംഘനം നടത്തിയത് തടഞ്ഞ ട്രാഫിക് പൊലീസുകാരെ സംഘം ചേർന്ന് മർദിച്ചെന്നാണ് കേസ്. സംഭവസമയം എത്തിയ എസ്.െഎയും സംഘവും പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ചതും വിവാദമായി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് നാല് പ്രതികളെ െപാലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. കീഴടങ്ങിയ ആരോമൽ, അഖിൽ, ഹൈദർ ഷാനവാസ്, ശ്രീജിത്ത് എന്നിവർക്ക് പിന്നീട് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ അഞ്ചാം പ്രതിയായാണ് നസീമിനെ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.