‘കെ.എസ്.യു കൊടി പൊക്കിയാൽ കൊല്ലും’; യൂനി. കോളജില്‍ എസ്.എഫ്.െഎ േനതാവിെൻറ കൊലവിളി
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ കെ.എസ്.യുവിെൻറ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് എസ്.എഫ്.െഎ േനതാവ ിെൻറ കൊലവിളി. കഴിഞ്ഞദിവസം രാത്രി യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ നിതിൻ രാജെന്ന കെ.എസ്.യു പ്രവർത്തകനെ മർദിക്ക ുന്നതിന് മുമ്പാണ് കോളജിലെ മുൻ ചെയർമാനും എസ്.എഫ്.െഎ നേതാവുമായ മഹേഷിെൻറ ‘കൊലവിളി’. ഇതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നു.
വര്‍ഷങ്ങളായി യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള ‘ഏട്ടപ്പന്‍’ എന്ന മഹേഷാണ് യൂനിവേഴ്സിറ്റി കോളജില്‍ കെ.എസ്.യുവിെൻറ കൊടി പൊക്കിയാല്‍ കൊല്ലുമെന്ന് കൊലവിളി മുഴക്കുന്നത്. സിഗരറ്റ് വലിക്കാന്‍ തീപ്പെട്ടി കൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നതും ദേഹോപദ്രവം ഏല്‍പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കത്തിക്കുത്ത് കേസിലെ പ്രതികളായ നസീമിനെയും ശിവരഞ്ജിത്തിനെയും ഉൾപ്പെടെ യൂനിവേഴ്സിറ്റി കോളജ് നിയന്ത്രിച്ചിരുന്നത് ഏട്ടപ്പനാണെന്ന ആക്ഷേപം നേരത്തേതന്നെ ഉയര്‍ന്നിരുന്നു. യൂനിവേഴ്സിറ്റി കോളജും ഹോസ്റ്റലും ഇപ്പോഴും നിയന്ത്രിക്കുന്നത് പൂർവവിദ്യാർഥികളാണെന്ന ആരോപണം ശരിെവക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
എന്നാൽ, ഇതെല്ലാം എസ്.എഫ്.െഎ നേതൃത്വം നിഷേധിക്കുകയാണ്. മഹേഷ് ഗവേഷണ വിദ്യാർഥിയാണെന്നും വിശദീകരിക്കുന്നു. ദൃശ്യങ്ങളിലുള്ളത് എസ്.എഫ്.ഐക്കാരനാണെങ്കില്‍ നടപടിയെടുക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് പറഞ്ഞു.
വനിതാ പ്രവർത്തകക്കും മർദനമേറ്റു
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ കെ.എസ്.യു വനിതാ നേതാവിനെ ഉൾപ്പെടെ എസ്.എഫ്.െഎക്കാർ ആക്രമിച്ച ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞദിവസം കെ.എസ്.യു യൂനിറ്റംഗം നിതിൻ രാജിനെ മർദിച്ചതിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്കി പ്രകടനം നടത്തിയ കെ.എസ്.യു പ്രവർത്തകരും എസ്.എഫ്.െഎക്കാരും തമ്മിലുള്ള സംഘട്ടനത്തിെൻറ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കെ.എസ്.യു വനിതാ നേതാവ് ഉള്‍പ്പെടെ ആക്രമണത്തിന് ഇരയാകുന്നുവെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കെ.എസ്.യു പ്രവർത്തകരെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു കോളജ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.