എസ്.എഫ്.െഎയിൽ ‘കൂട്ട ഒഴിവാക്കൽ’; പുതിയ നേതൃത്വം
text_fieldsെകാല്ലം: പ്രായപരിധിയും വിദ്യാർഥികളായിരിക്കണമെന്ന നിബന്ധനയും കർശനമായി പാലിച്ച് എസ്.എഫ്.െഎക്ക് പുതിയ നേതൃത്വം. 33ാം സംസ്ഥാനസമ്മേളനം സെക്രട്ടറിയായി കെ.എം. സചിൻദേവിെനയും (കോഴിക്കോട്) പ്രസിഡൻറായി വി.എ. വിനീഷിെനയും (തിരുവനന്തപുരം) തെരഞ്ഞെടുത്തു. 89 അംഗ സംസ്ഥാനകമ്മിറ്റിയിൽ നിന്ന് 69 പേരെ ഒഴിവാക്കി. പുതുമുഖങ്ങളടക്കം 83 പേരാണ് പുതിയ കമ്മിറ്റിയിൽ. 27 പേർ വനിതകളാണ്. സംസ്ഥാന സെക്രേട്ടറിയറ്റിൽ എല്ലാവരും പുതുമുഖങ്ങളാണെന്നതും അപൂർവതയായി. 19 അംഗ സംസ്ഥാന സെക്രേട്ടറിയറ്റിൽ രണ്ട് സ്ഥാനങ്ങൾ ഒഴിച്ചിട്ടു.
വൈസ് പ്രസിഡൻറുമാരായി എം.എസ് ശരത് (ഇടുക്കി), ആദർശ് എം. സജി (െകാല്ലം), ശിൽപ സുരേന്ദ്രൻ (എറണാകുളം), ടി.പി രഹ്ന നബീന (മലപ്പുറം) എന്നിവരെയും ജോ. സെക്രട്ടറിമാരായി അൻവീർ (കണ്ണൂർ), ശരത് പ്രസാദ് (തൃശൂർ), അരുൺ (കോട്ടയം), എസ്. അഷിത (ആലപ്പുഴ) എന്നിവരെയും തെരഞ്ഞെടുത്തു. സക്കീർ (മലപ്പുറം), േജാബിൻസൺ (വയനാട്), അമ്പിളി (കാസർകോട്), ദിഷ്ണപ്രസാദ് (കണ്ണൂർ), സംഗീത് (തൃശൂർ), െഎശ്വര്യ (പാലക്കാട്), വിഷ്ണുഗോപാൽ (പത്തനംതിട്ട) എന്നിവരാണ് സെക്രേട്ടറിയറ്റ് അംഗങ്ങൾ. 25 വയസ്സ് കഴിഞ്ഞവർ നേതൃത്വത്തിൽ നിന്ന് ഒഴിയണമെന്ന സി.പി.എം സംസ്ഥാനനേതൃത്വത്തിെൻറ നിർദേശപ്രകാരമായിരുന്നു ‘കൂട്ടഒഴിവാക്കൽ’.
അതേസമയം, എസ്.എഫ്.െഎയിൽ പ്രായപരിധിയില്ലെന്നും വിദ്യാർഥിയായിരിക്കണമെന്നാണ് നിബന്ധനയെന്നും അഖിലേന്ത്യ പ്രസിഡൻറ് വി.പി. സാനുവും സംസ്ഥാന ഭാരവാഹികളും വാർത്തസമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറിയായ സചിൻദേവ് കോഴിക്കോട് ജില്ല സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്നു. എൽഎൽ.ബി ബിരുദധാരിയാണ്. തിരുവനന്തപുരം ജില്ല സെക്രട്ടറിയാണ് വിനീഷ്. തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.