‘ആര്‍.എസ്.എസിന്‍ വാക്കുംകേട്ട് കാവി അടിക്കാന്‍ നോക്കല്ലേ...’; കാലിക്കറ്റ് ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ്.എഫ്.ഐ പ്രതിഷേധം. ആരോഗ്യ സര്‍വകലാശാല വി.സി പുനര്‍ നിയമനം അടക്കമുള്ള വിവാദ വിഷയങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചാന്‍സലര്‍ക്കെതിരെ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തി. സര്‍വകലാശാല സനാതനധര്‍മ പീഠ കെട്ടിട ശിലാസ്ഥാപന ചടങ്ങിനെത്തിയ ഗവര്‍ണര്‍ക്കെതിരെ ബാനറും ബോര്‍ഡും ഉയര്‍ത്തിയാണ് എസ്.എഫ്.ഐ പ്രതിഷേധിച്ചത്.
സര്‍വകലാശാല ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സിലായിരുന്നു ശിലാസ്ഥാപന ചടങ്ങ്. എന്നാല്‍ പരീക്ഷാഭവന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. കനത്ത പൊലീസ് കാവലില്‍ പ്രകോപനത്തിന് മുതിരാതെ ബാനറും ബോര്‍ഡും സ്ഥാപിച്ച് എസ്.എഫ്.ഐ പ്രതിഷേധം മയപ്പെടുത്തി. എന്നാല്‍ ബാരിക്കേഡിന് മുകളില്‍ കയറിയും പ്രതിഷേധമുണ്ടായി.
‘തുപ്പല്ലേ... തുപ്പല്ലേ... ഈ ക്യാമ്പസില്‍ ഹാന്‍സും പാനും തുപ്പല്ലേ..., ആടല്ലേ... ആടല്ലേ.. ചാന്‍സലറെ ആര്‍.എസ്.എസിന്‍ വാക്കുംകേട്ട് ആടല്ലേ.... കാവി അടിക്കാന്‍ നോക്കല്ലേ തുടങ്ങിയ മുദ്രാവാക്യം വിളികളോടെ സംഘി ഗവര്‍ണര്‍ ഗോ ബാക്ക്, വീ വാണ്ട് ചാന്‍സലര്‍ നോട്ട് സവര്‍ക്കര്‍ എന്നിവ ആലേഖനം ചെയ്ത ബാനറും ബോര്‍ഡുമായിട്ടായിരുന്നു പ്രതിഷേധം. സമരക്കാരെ നേരിടാന്‍ മുന്നൂറോളം പൊലീസുകാരും ഉണ്ടായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ അഫ്‌സല്‍, സംസ്ഥാന കമ്മിറ്റിയംഗം പി അക്ഷര, മുഹമ്മദലി ശിഹാബ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.