ഗവർണർക്കെതിരെ കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും എസ്.എഫ്.ഐ പ്രതിഷേധം, സംഘർഷം
text_fieldsതേഞ്ഞിപ്പലം: ഗവർണർക്കെതിരെ കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ഗവർണർക്ക് ഗോ ബാക്ക് വിളിച്ച് മൂന്നരയോടെ 500ഓളം പ്രവർത്തകരാണ് പ്രകടനമായി എത്തിയത്. ഗവർണർ പങ്കെടുക്കുന്ന ചടങ്ങ് കാമ്പസിനുള്ളിൽ ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധവുമായി എസ്.എഫ്.ഐ പ്രവർത്തകർ എത്തിയത്. കറുത്ത കൊടിയും ബനിയനും ബലൂണുമായി എത്തിയായിരുന്നു പ്രതിഷേധം. ഇവരെ പരീക്ഷഭവന് സമീപം പൊലീസ് തടഞ്ഞു.
ഇതിനിടെ ഗവര്‍ണര്‍ താമസിക്കുന്ന ഗെസ്റ്റ് ഹൗസിന് 50 മീറ്റർ അകലെയുള്ള ബാരിക്കേഡ് മറികടക്കാനും പ്രവർത്തകർ ശ്രമിച്ചു. ചിലർ മതിൽ ചാടിക്കടന്ന് സെമിനാർ നടക്കുന്ന ഹാളിനടുത്തുമെത്തി. ഇതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശുകയും പലരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരുമായി സംഘര്‍ഷം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.