കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത ലിസ്റ്റില്‍ ദുരൂഹതയുണ്ടെന്ന് എസ്.എഫ്.ഐ
text_fieldsതിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത ലിസ്റ്റില്‍ ദുരൂഹതയുണ്ടെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് പി.എം ആര്‍ഷോ. കാലിക്കറ്റ് സെനറ്റിലേക്ക് ഗവര്‍ണര്‍ നിയമിച്ചവരില്‍ ഏഴ് പേര്‍ കോണ്‍ഗ്രസ്- ലീഗ് നേതാക്കളാണ്.
ഗവര്‍ണര്‍ക്കെതിരെ കെ.എസ്.യുവും, എം.എസ്.ഫും ഒരക്ഷരം മിണ്ടാത്തത് കെ.പി.സി.സി നിര്‍ദേശ പ്രകാരമെന്നും ആര്‍ഷോ പറഞ്ഞു. ബി.ജെ.പി ഓഫീസിൽ നിന്ന് കൊടുത്തയച്ച ലിസ്റ്റിൽ എങ്ങനെ ഇവർ കടന്നു കൂടി. യൂനിവേഴ്‌സിറ്റികള്‍ നല്‍കിയ സെനറ്റഗങ്ങളുടെ ലിസ്റ്റ് വെട്ടിയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് സ്വന്തം നിലക്ക് ആളുകളെ തിരുകിക്കയറ്റിയത്.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റില്‍ ഗവര്‍ണര്‍ നിയമിച്ച ഏഴുപേര്‍ കോണ്‍ഗ്രസ് ലീഗ് നേതാക്കളാണ്. ഇക്കാരണം കൊണ്ടാണ് വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണര്‍ കാവല്‍ക്കരണം നടത്താന്‍ ശ്രമിക്കുമ്പോഴും കെ.എസ്.യുവിനും എം.എസ്.എഫിനും മിണ്ടാട്ടം ഇല്ല. ഇതിന് പിന്നില്‍ പ്രതിപക്ഷ നേതാവും കെ സുധാകരനും ആണെന്നും ആർഷോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.