എസ്.എഫ്.ഐയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം - പി.കെ നവാസ്
text_fieldsചാവക്കാട്: സ്വന്തം ഘടക കക്ഷികൾക്ക് പോലും ജനാധിപത്യ അവകാശങ്ങൾ അംഗീകരിച്ചു നൽകാത്ത എസ്.എഫ്.ഐയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ്. കടപ്പുറം ബിസ്മി ഓഡിറ്റോറിയത്തിൽ എം.എസ്.എഫ് ഗുരുവായൂർ നിയോജകമണ്ഡലം നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്‍റെ പുതിയ തലമുറ എത്തി നിൽക്കുന്ന അവസ്ഥയാണ് തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റിയിൽ കണ്ടത്. സ്ത്രീത്വത്തിന്‍റെ വലിയ ഗീർവാണങ്ങൾ മുഴക്കുന്ന സാംസ്‌കാരിക നായകരുടെ മൗനം അപലപനീയമാണ്. കേരളത്തിലെ ഇടതുപക്ഷത്തെ ഒരു പ്രമുഖ വിദ്യാർഥി സംഘടനക്ക് പോലും പിണറായി വിജയന്‍റെ ഭരണത്തിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലായെന്നത് എസ്.എഫ്.ഐ അവരുടെ മുദ്രാവാക്യം എഴുതിയ വെള്ളക്കൊടി വലിച്ചെറിയാൻ സമയമായി എന്നുള്ളതാണ് സൂചിപ്പിക്കുന്നത്.
അതി വിദൂരമല്ലാത്ത ഭാവിയിൽ കേരളത്തിലെ വിദ്യാർഥി സമൂഹം ആ ദൗത്യം ഏറ്റെടുക്കുമെന്നും നവാസ് കൂട്ടിച്ചേർത്തു. എം.എസ്.എഫ് ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് എം.എസ്. സ്വാലിഹ് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ് ആർ.വി. അബ്ദുൽ റഹീം മുഖ്യാതിഥിയായി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് പാലയൂർ, കട്ടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് ഹസീന താജുദ്ദീൻ, ഷംനാദ്, ഷഫീക്ക് എന്നിവർ സംസാരിച്ചു.
എം.എസ്.എഫ് സംസ്ഥാന ട്രഷറർ സി.കെ. നജാഫ്, ഹരിത സംസ്ഥാന വൈസ് പ്രസിഡണ്ട് നജ്വ ഹനീന, അസീം ചെമ്പ്ര, ടി.എം. ഷൗക്കത്തലി, യൂത്ത് ലീഗ് സംസ്ഥാന മുൻ ട്രഷറർ എം.എ. സമദ് എന്നിവർ വിവിധ ക്ലാസുകൾ നിയന്ത്രിച്ചു.
എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ റംഷാദ് പള്ളം, അഷർ പെരുമുക്ക്, ജില്ലാ പ്രസിഡന്‍റ് അൽ റെസിൻ, ജില്ലാ ഭാരവാഹികളായ ടി.കെ. ഷബീറലി, ഫഈസ് മുഹമ്മദ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എ. ഷാഹുൽഹമീദ്, അലി അകലാട്, അഷ്‌കർ കുഴിങ്ങര, അസീസ് മന്ദലാംകുന്ന്, ലത്തീഫ് പാലയൂർ, സുഹൈൽ തങ്ങൾ എന്നിവർ വിവിധ സെഷനിൽ സംസാരിച്ചു.
എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് എം.എസ് സാലിഹ്, ജനറൽ സെക്രട്ടറി ഷംനാദ് പള്ളിപ്പാട്ട്, ട്രഷറർ അഡ്വ മുഹമ്മദ് നാസിഫ്, ക്യാമ്പ് ഡയറക്ടർ നസീഫ് യൂസുഫ്, കോ ഓർഡിനേറ്റർ കെ.സി.എം. ബാദുഷ, ബിലാൽ ഒരുമനയൂർ, മുഹ്സിൻ മാളിയേക്കൽ, യാസിർ ചേറ്റുവ, അജ്മൽ കടപ്പുറം, ഷിബിലി അഞ്ചങ്ങാടി എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.