മുഖ്യപ്രതികൾ റാങ്ക് പട്ടികയിൽ; പി.എസ്.സി പരിശോധിക്കും
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിൽ വധശ്രമക്കേസിലെ ഒന്നാം പ്രത ി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പി.എസ്.സി റാങ്ക് പട്ടികയിലെത്തിയത് സംബന്ധിച്ച് തി ങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം പരിശോധിക്കും.
സമൂഹമാധ്യമങ്ങളിലടക്കം പി.എസ്. സിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. സിവില്‍ പൊലീസ് ഓഫിസര്‍ കെ.എ.പി നാലാം ബറ്റാലിയന് (കാസര്‍കോട്) റാങ്ക് ലിസ്റ്റിലാണ് യൂനിറ്റ് പ്രസിഡൻറായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായ പി.പി. പ്രണവിന് രണ്ടാം റാങ്കും വധശ്രമക്കേസിലെ രണ്ടാം പ്രതിയും യൂനിറ്റ് സെക്രട്ടറിയുമായ നിസാമിന് 28ാം റാങ്കും ലഭിച്ചത്.
14 ജില്ലകളിലെ ഏഴ് ബറ്റാലിയനുകളിലേക്ക് കഴിഞ്ഞ ജൂലൈ 22നാണ് ഒ.എം.ആർ പരീക്ഷ പി.എസ്.സി നടത്തിയത്. മുൻകാലങ്ങളെ അപേക്ഷിച്ച് പൊതുവെ കടുപ്പമേറിയതായിരുന്നു ചോദ്യങ്ങൾ. അതിനാൽതന്നെ ഒഴിവുകളുടെ എണ്ണംകൂടി കണക്കാക്കി കെ.എ.പി നാലാം ബറ്റാലിയെൻറ കട്ട് ഓഫ് മാർക്ക് 29.67 ആയിരുന്നു.
എന്നാൽ ഒ.എം.ആർ പരീക്ഷയിൽ 78.33 മാർക്കാണ് ശിവരഞ്ജിത്ത് നേടിയത്. സ്പോര്‍ട്സ് വെയിറ്റേജായി 13.58 മാര്‍ക്കും കൂടി ലഭിച്ചതോടെ 91.9 മാര്‍ക്കുമായി ശിവരഞ്ജിത്ത് ഒന്നാം റാങ്കിലെത്തി. രണ്ടാം റാങ്കുകാരനും ശിവരഞ്ജിത്തിെൻറ കോളജിലെ സുഹൃത്തുമായ പ്രണവിന് ഒ.എം.ആർ പരീക്ഷയിൽ 78 മാർക്കാണ് ലഭിച്ചത്. 65.33 മാര്‍ക്കാണ് നിസാമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് പട്ടിക പുറത്തിറങ്ങിയത്.
മൂവരും തിരുവനന്തപുരം ജില്ലയിലെ വ്യത്യസ്ത കേന്ദ്രങ്ങളിലാണ് പരീക്ഷ എഴുതിയത്. നിസാമിന് തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷനും പ്രണവിന് മാമം ശ്രീഗോകുലം പബ്ലിക് സ്കൂളുമാണ് സെൻററായി ലഭിച്ചത്. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിെൻറ പരീക്ഷാ സെൻറർ ഏതെന്ന വിവരം ലഭ്യമായിട്ടില്ല. യൂനിവേഴ്സിറ്റി കോളജിലാണ് ശിവരഞ്ജിത്ത് പരീക്ഷയെഴുതിയതെന്ന ആരോപണവും പി.എസ്.സി പരിശോധിക്കും. ഇതിന് മുമ്പ് ഇവർ എഴുതിയ പി.എസ്.സി പരീക്ഷയുടെ വിവരങ്ങളും ശേഖരിക്കും. കേസിലെ രണ്ടാം പ്രതിയായ നിസാം നേരേത്ത സെക്രേട്ടറിയറ്റ് അസിസ്റ്റൻറ് പരീക്ഷയിലെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നതായി എസ്.എഫ്.ഐ നേതാക്കൾ അറിയിച്ചു.
വധശ്രമക്കേസിൽ ഉൾപ്പെട്ടതോടെ ശിവരഞ്ജിത്തിനും നിസാമിനും ഇനി പൊലീസ് കോൺസ്റ്റബിൾ നിയമനം അടഞ്ഞ അധ്യായമായി മാറും. അതേസമയം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശിവരഞ്ജിത്തും നിസാമും എങ്ങനെ പി.എസ്.സി പട്ടികയിൽ ഇടം നേടിയെന്നതുസംബന്ധിച്ച് സ്പെഷൽ ബ്രാഞ്ചും രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമനത്തിന് മുമ്പ് ഇവരുടെ ക്രിമിനൽ പശ്ചാത്തലം ആഭ്യന്തരവകുപ്പിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.