എസ്.എഫ്.െഎക്കാർ ചൊടിച്ചു, പൊലീസിന് കോളജിൽ നിന്ന് ഗെറ്റൗട്ട്
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിനുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാ രെ പുറത്താക്കി. എസ്.എഫ്.െഎയുടെ ആവശ്യപ്രകാരം ഉന്നത ഇടപെടലുകളുടെ അടിസ്ഥാനത്തിലാ ണ് നടപടി. കോളജിനുള്ളിൽ തുടരേണ്ടെന്ന് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ശനിയാഴ് ചയാണ് ഉന്നത ഉദ്യോഗസ്ഥർ നിര്‍ദേശം നൽകിയത്. പൊലീസുകാര്‍ കോളജിനുള്ളിൽ ഡ്യൂട്ടിയിൽ തുടരുന്നതിനെ എതിര്‍ത്ത് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രന് വിദ്യാര്‍ഥികളെ പിന്തുണച്ചതും ചര്‍ച്ചയായി. ഇതിനിടെയാണ് പ്രിൻസിപ്പൽ ആവശ്യപ്പെടാതെ ഇനി കോളജിനുള്ളിൽ കയറേണ്ടെന്ന് പൊലീസുകാര്‍ക്ക് നിർദേശം നൽകിയത്. അതേസമയം, കോളജിന് പുറത്ത് പൊലീസ് സുരക്ഷയും പട്രോളിങ്ങും തുടരും. അക്രമസംഭവങ്ങളെതുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസ് സുരക്ഷയിൽ കോളജ് തുടർന്നത്. ഒരു എ.എസ്.െഎയുടെ നേതൃത്വത്തിൽ അഞ്ച് പൊലീസുകാരാണ് കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. കോളജിൽ നടന്ന അക്രമത്തിെൻറയും തുടർവിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിെൻറ നിർേദശപ്രകാരം കോളജ് പ്രിൻസിപ്പൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. അതിെൻറ അടിസ്ഥാനത്തിൽ പൊലീസ് സുരക്ഷയും പരിശോധനയും കോളജിൽ ഏർപ്പെടുത്തിയിരുന്നു.
എന്നാൽ കോളജിൽ പൊലീസിെൻറ സാന്നിധ്യം എസ്.എഫ്.െഎ പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് കാമ്പസില്‍നിന്ന് പൊലീസ് പുറത്തുപോകണമെന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം വിദ്യാർഥികള്‍ ആവശ്യപ്പെട്ടത്. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. പൊലീസ് മോശമായി പെരുമാറിയെന്നാരോപിച്ച് ചില വിദ്യാർഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കാമ്പസിന് പുറത്തിറങ്ങാൻ പൊലീസുകാര്‍ക്ക് നിര്‍ദേശം ലഭിച്ചത്.
പൊലീസിനെ കോളജിനുള്ളിൽനിന്ന് പുറത്താക്കിയ സാഹചര്യത്തിൽ ആക്രമണങ്ങളുണ്ടാകുമോയെന്ന ആശങ്കയിലാണ് കോളജിൽ യൂനിറ്റുകൾ ആരംഭിച്ചതടക്കമുള്ള വിദ്യാർഥിസംഘടനകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.